ആലുവയിൽ ഇടയലേഖനം വായിക്കുന്നത് തടഞ്ഞ പത്തുപേർക്കെതിരെ പൊലീസ് കേസ്, നടപടി വികാരിയുടെ പരാതിയിൽ

By Web TeamFirst Published Sep 5, 2021, 9:46 PM IST
Highlights

ഇടവക വികാരിയുടെ പരാതിയിലാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. വൈകിട്ടാണ്  ഇടവക വികാരി ഫാ. സെലസ്റ്റിന്‍ ഇഞ്ചക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. 

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വായിക്കുന്നത് തടഞ്ഞ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇടവക വികാരിയുടെ പരാതിയിലാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. വൈകിട്ടാണ്  ഇടവക വികാരി ഫാ. സെലസ്റ്റിന്‍ ഇഞ്ചക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. 

കുർബാന പരിഷ്കരണം: ഇടയലേഖനം പളളികളിൽ വായിച്ചു; ആലുവയില്‍ പള്ളിയില്‍ വിശ്വാസികളുടെ പ്രതിഷേധം

എറണാകുളം-അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയിൽ ഇടയലേഖനം വായിക്കുന്നതിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിക്കുകയായിരുന്നു. ഇടയലേഖന വായന വിശ്വാസികൾ തടസ്സപ്പെടുത്തി. വൈദികനെ ഇടയലേഖനം വായിക്കാൻ അനുവദിച്ചില്ല. പള്ളിക്കുള്ളിൽ പ്രതിഷേധം നടന്നു. നിലവിലെ ജനാഭിമുഖ കുർബാന തുടരണമെന്നാണ് ഇവരുടെ ആവശ്യം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!