കൊവിഡ്: വിലക്ക് ലംഘിച്ച് കുർബാന; പള്ളിക്കെതിരെ കേസ്

By Web TeamFirst Published Mar 20, 2020, 2:46 PM IST
Highlights

തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിക്കാണ് നോട്ടീസ് അയച്ചത്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് നൽകിയത്.
 

കോട്ടയം: കൊവിഡ് 19 വ്യാപനത്തിനിടയിലും ജില്ലാ കളക്ടറുടെ വിലക്ക് ലംഘിച്ച് കുർബാന നടത്തിയതിന് പള്ളിക്ക് പൊലീസ് നോട്ടീസ് അയച്ചു. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിക്കാണ് നോട്ടീസ് അയച്ചത്.

തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് നൽകിയത്. കുർബാനയിൽ അമ്പതിലധികം ആളുകൾ പങ്കെടുത്തിരുന്നു. ജില്ലയിൽ മതപരമായ ചടങ്ങുകൾക്ക് ഉൾപ്പടെ ആളുകൾ കൂടുന്നത് നിരോധിച്ച് കളക്ടർ ഉത്തരവ് ഇറക്കിയിരുന്നു.

ആരോഗ്യവകുപ്പിന്റെ ക്വാറന്റൈൻ നിർദ്ദേശം പാലിക്കാതെ സ്ഥലംവിട്ട കോട്ടയം സ്വദേശിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കോട്ടയം ഇടവട്ടം മറവൻതുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്. 

അതിനിടെ,കോഴിക്കോട്ട് പൊലീസ് നിർദ്ദേശങ്ങൾ മറികടന്ന് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ഗൃഹപ്രവേശന ചടങ്ങ് നടത്തിയതിന് ഗൃഹനാഥനെതിരെയും കേസ് എടുത്തിട്ടുണ്ട്.

Read Also: കൊവിഡ്: പ്രതിരോധ നിർദ്ദേശം അവഗണിച്ച് ഗൃഹപ്രവേശനാഘോഷം; ഗൃഹനാഥനെതിരെ കേസ്‌

 

click me!