കളിത്തോക്ക് ചൂണ്ടി വൃദ്ധയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; പ്രതി പിടിയില്‍

Published : Jun 19, 2020, 05:41 PM IST
കളിത്തോക്ക്  ചൂണ്ടി വൃദ്ധയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; പ്രതി പിടിയില്‍

Synopsis

വൃദ്ധയെ തോക്ക് ചൂണ്ടിയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. എന്നാല്‍ ഇത് കളിത്തോക്കാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പൊലീസ് ഇയാളെ പിടികൂടിയത്.   

ആലപ്പുഴ: ആലപ്പുഴയില്‍ വൃദ്ധയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ഇരവ്കാട് സ്വദേശി ഫിറോസാണ് പിടിയിലായത്. വിദേശത്ത് പോകാൻ പണം ആവശ്യമുണ്ടായിരുന്നതിനാലാണ് ഇത്തരത്തില്‍ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് ഫിറോസ് പറഞ്ഞത്. വൃദ്ധയെ തോക്ക് ചൂണ്ടിയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. എന്നാല്‍ ഇത് കളിത്തോക്കാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. 

കോൺവെന്‍റ് സ്ക്വയറിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപിക ലില്ലി കോശിയെ ഫിറോസ് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു‌. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. 86 കാരി ലില്ലി കോശിയും വേലക്കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാസ്‍ക്കും ഹെൽമെറ്റും ധരിച്ച് 
ബൈക്കിൽ എത്തിയ യുവാവ് വീടിന്‍റെ കോളിംഗ് ബെല്‍ അടിച്ചു. കൊറിയര്‍ നല്‍കാന്‍ വന്നതാണെന്നും വാതില്‍ തുറക്കാനും ഇയാള്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് കളിത്തോക്ക് ചൂണ്ടി ലില്ലി കോശിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണമോ സ്വർണമോ ഇല്ലെന്ന് ആവർത്തിച്ച് പറഞ്ഞപ്പോൾ അടുത്ത ദിവസം വീണ്ടും വരുമെന്ന് പറഞ്ഞാണ് അജ്ഞാതൻ മടങ്ങിയത്‌. ലില്ലി കോശിയുടെ മക്കളും മരുമക്കളും ഏറെ നാളായി വിദേശത്ത് ആണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ച് നൽകും, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് കോടതി
കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ നോട്ടീസിന് സ്റ്റേ, തോമസ് ഐസക്കിനും കെ എം എബ്രഹാമിനും ആശ്വാസം