വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം തട്ടിയ കേസ്; രണ്ടുപേര്‍ പിടിയില്‍

Published : Jul 05, 2019, 09:46 AM ISTUpdated : Jul 05, 2019, 10:27 AM IST
വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം തട്ടിയ കേസ്; രണ്ടുപേര്‍ പിടിയില്‍

Synopsis

തൃശ്ശൂരിൽ നിന്നും സ്വർണം വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് വരുന്നതിനിടെ ഇക്കഴിഞ്ഞ ജൂണ്‍ 29 നാണ് ബിജുവിനെ നേരെ ആക്രമണമുണ്ടായത്.   

തിരുവനന്തപുരം: മുക്കോലയ്ക്കലില്‍ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍  രണ്ടുപേര്‍ പിടിയില്‍. തൃശൂർ സ്വദേശികളായ സന്തോഷ്, മനു എന്നിവരാണ് ഷാഡോ പൊലീസിന്‍റെ പിടിയിലായത്. തൃശ്ശൂരിൽ നിന്നും സ്വർണം വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് വരുന്നതിനിടെ ഇക്കഴിഞ്ഞ ജൂണ്‍ 29 നാണ് ബിജുവിനെ നേരെ ആക്രമണമുണ്ടായത്. 

തൃശൂരിലെ മൊത്തവ്യാപര സ്ഥാപനത്തില്‍ നിന്നും വാങ്ങിയ ആഭരണങ്ങളുമായി രാവിലെ ഗുരുവായൂർ എക്സ്പ്രസിലാണ് ബിജു തമ്പാനൂരിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്നും കാറില്‍ വീട്ടിലേക്ക് പോകും വഴിയാണ് മറ്റൊരു കാറില്‍ എത്തിയ സംഘം വാഹനം തടഞ്ഞ് നിർത്തി ആക്രമിച്ച് സ്വര്‍ണ്ണം  തട്ടിയെടുത്തത്. 

ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴെക്കും സംഘം രക്ഷപ്പെട്ടിരുന്നു. അക്രമികള്‍ സഞ്ചരിച്ച കാര്‍ നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ്-പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവ്; വിവിധയിടങ്ങളിൽ കഞ്ചാവ് പിടികൂടി, പിടിയിലായത് ഇതര സംസ്ഥാനക്കാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ താഴ്ന്നുപോയ പ്രമാടത്തെ വിവാദ ഹെലിപ്പാട് പൊളിക്കുന്നു