മലപ്പുറം: ലോക്ക് ഡൗൺ വിലക്ക് മറികടന്നും ആളുകൾ ജില്ലാ അതിർത്തി ലംഘിച്ച് യാത്ര ചെയ്യുന്നത് പതിവായതോടെ കോഴിക്കോട് - മലപ്പുറം ജില്ല അതിർത്തി പൊലീസ് കല്ലിട്ട് അടച്ചു. കോഴിക്കോട് റൂറൽ പോലീസിലെ മുക്കം സ്റ്റേഷൻ പരിധിയിലാണ് പൊലീസ് റോഡുകൾ കല്ലിട്ട് അടച്ചത്. മലപ്പുറം - പാലക്കാട് അതിർത്തിയിലെ ഊടുവഴികൾ മലപ്പുറം പൊലീസും ഇന്ന് അടച്ചിട്ടുണ്ട്.
നിയന്ത്രണം ലംഘിച്ച ആളുകൾ യാത്ര ചെയ്യുന്നത് പതിവായതോടെയാണ് കടുത്ത നടപടിയിലേക്ക് പൊലീസ് നീങ്ങിയത്. മുക്കം സ്റ്റേഷൻ പരിധിയിൽ മലപ്പുറത്തേക്കുള്ള റോഡുകളും ഊടുവഴികളും പൊലീസ് കല്ലിട്ട് അടച്ചിട്ടുണ്ട്. എന്നാൽ മതിയായ രേഖകളുമായി അടിയന്തര ആവശ്യങ്ങൾക്കും മറ്റു അവശ്യ സർവ്വീസുകൾക്കും പോകുന്നവരെ കുഴിനക്കിപാലം,എരഞ്ഞി മാവ് ചെക്ക് പോസ്റ്റ് എന്നീ വഴികളിലൂടെ കടത്തി വിടുന്നുണ്ട്.
പാലക്കാടേക്ക് പ്രവേശിക്കുന്ന ഊടുവഴികളായ പെരുമ്പടപ്പ്, കാമ്പ്രം റോഡുകൾ മലപ്പുറം പൊലീസ് ഇന്ന് അടച്ചു. പാലക്കാട് - മലപ്പുറം സംസ്ഥാന പാതയിൽ പതിവുപോലെ പരിശോധനകളും നടക്കുന്നുണ്ട്. പാലക്കാടേക്കുള്ള ഊടുവഴികൾ മാത്രമാണ് മലപ്പുറം പൊലീസ് അടച്ചതെന്നും കോഴിക്കോട് അതിർത്തി കോഴിക്കോട് മുക്കം പൊലീസാണ് അടച്ചതെന്നും മലപ്പുറം എസ് പി യു.അബ്ദുൾ കരീം അറിയിച്ചു.
ഊടുവഴികളിലൂടെ വ്യാപകമായി ആളുകൾ യാത്ര ചെയ്യുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് റോഡുകളടച്ചത്. എന്നാൽ പാലക്കാട് അതിർത്തിയിൽ എവിടേയും കല്ലിട്ട് വഴി അടച്ചിട്ടില്ല. ബാരിക്കേഡും ഡിവൈഡറും മാത്രമുപയോഗിച്ചാണ് റോഡ‍് സീൽ ചെയ്തത്. ഈ പാതകൾ ഇനി ലോക്ക് ഡൗൺ തീരും വരെ തുറക്കില്ലെന്നും ഇവിടെ പൊലീസ് കാവലേർപ്പെടുത്തിയതായും മലപ്പുറം എസ്പി അറിയിച്ചു.

"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam