ബൈക്ക് മോഷണക്കേസ് പ്രതികള്‍ക്ക് ക്രൂരമര്‍ദനം; വീണ്ടും പൊലീസിനെതിരെ ഗുരുതര ആരോപണം, 'വാഹനത്തിലിട്ട് പട്ടിക കഷ്ണം കൊണ്ട് അടിച്ചു'

Published : Feb 26, 2026, 12:02 PM IST
police custody torture fort police

Synopsis

വീണ്ടും പൊലീസിനെതിരെ കസ്റ്റഡി മര്‍ദനാരോപണം. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിനെതിരെയാണ് ഗുരുതര ആരോപണം. ബൈക്ക് മോഷണ കേസിൽ കൊച്ചി പൊലീസ് പിടികൂടിയ ജിനു ബേബിയ്ക്കും കൂട്ടുപ്രതി ഉണ്ണിയ്ക്കുമാണ് മര്‍ദനമേറ്റത്

തിരുവനന്തപുരം: വീണ്ടും പൊലീസിനെതിരെ കസ്റ്റഡി മര്‍ദനാരോപണം. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിനെതിരെയാണ് ഗുരുതര ആരോപണം. ബൈക്ക് മോഷണക്കേസിലെ പ്രതികളെ ക്രൂരമായി തല്ലിച്ചതിച്ചെന്നാണ് പരാതി. ബൈക്ക് മോഷണ കേസിൽ കൊച്ചി പൊലീസ് പിടികൂടിയ ജിനു ബേബിയ്ക്കും കൂട്ടുപ്രതി ഉണ്ണിയ്ക്കുമാണ് മര്‍ദനമേറ്റത്.പ്രതികളെ ഫോര്‍ട്ട് പൊലീസിന് കൈമാറുകയായിരുന്നു. ഫോര്‍ട്ട് പൊലീസിൽ രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലാണ് പ്രതികള്‍ പിടിയിലാകുന്നത്. മര്‍ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ ജയിലിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ബൈക്ക് മോഷണക്കേസിലെ കൂട്ടുപ്രതിയായ ഉണ്ണിയും ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് മര്‍ദിച്ചെന്ന പരാതിയിൽ മജിസ്ട്രേറ്റ് ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. വാഹനത്തിലിട്ട് പട്ടിക കഷ്ണം കൊണ്ട് അടിച്ചുവെന്നാണ് പ്രതികളുടെ മൊഴി. എന്നാൽ,റിമാൻഡ് സമയത്തോ വൈദ്യപരിശോധനസമയത്തോ മർദ്ദിച്ചതായി പ്രതികള്‍ പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സിറ്റി പൊലീസ് കമ്മീഷണർ കാർത്തിക് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകരുത്; ഹൈക്കോടതിയിൽ ഹർജി നൽകി സംഘടന; ക്രിമിനൽ കേസ് പ്രതിയെന്ന് ഹർജിയിൽ
'ബിജെപിയുടെ പ്രചരണത്തിന് തുടക്കമിടാനാണ് എത്തിയത്, സ്ഥാനാർത്ഥി എന്ന നിലയിലല്ല'; തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുവരെഴുതി തുടക്കമിട്ട് പത്മജ