ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലക്കെതിരായ കേസ്: ആർഷോയുടെ പരാതിയിൽ തെളിവ് കിട്ടാതെ പൊലീസ്

Published : Jun 14, 2023, 07:00 AM IST
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലക്കെതിരായ കേസ്: ആർഷോയുടെ പരാതിയിൽ തെളിവ് കിട്ടാതെ പൊലീസ്

Synopsis

പരീക്ഷാ നടപടികളുടെ ഏത് ഘട്ടത്തിലാണ് പിഴവ് സംഭവിച്ചതെന്ന്  കണ്ടെത്താനാണ് നിലവിൽ പൊലീസ് ശ്രമം.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കളളക്കേസിൽ വ്യാപക പ്രതിഷേധമുയരുന്നതിനിടെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ  പരാതിയിൽ തെളിവ് കിട്ടാതെ പൊലീസ്. മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ്  വിവാദത്തിൽ ഗൂ‍ഢാലോചനയുണ്ടെന്ന പി.എം.ആർഷോയുടെ വാദത്തിൽ നിലവിൽ തെളിവുകളില്ലെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദം സാങ്കേതിക പ്രശ്നമാണെന്നും ആർഷോ മാത്രമല്ല  പരീക്ഷയെഴുതാത്ത മറ്റു ചില വിദ്യാർഥികൾക്കും സമാനഅനുഭവം ഉണ്ടായി എന്നുമാണ്  പ്രിൻസിപ്പലിന്‍റെ മൊഴി. പരീക്ഷാ നടപടികളുടെ ഏത് ഘട്ടത്തിലാണ് പിഴവ് സംഭവിച്ചതെന്ന്  കണ്ടെത്താനാണ് നിലവിൽ പൊലീസ് ശ്രമം.

അധികാരത്തിന്‍റെ ഹുങ്ക്, പ്രതിപക്ഷത്തിനും മാധ്യമപ്രവർത്തകയ്ക്കുമെതിരെ കള്ളക്കേസ്; സർക്കാരിനെതിരെ ബിന്ദുകൃഷ്ണ

അഖിലക്കെതിരായ കേസിൽ കേരള സർക്കാരിനെതിരെ എഡിറ്റേ്സ് ഗില്‍ഡ്, സ്മൃതി ഇറാനിയുടെ ഭീഷണിപ്പെടുത്തലിനും വിമ‌ർശനം

 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം