അങ്കമാലിയിൽ വൃദ്ധയെ ബൈക്കിടിച്ച് വീഴ്ത്തിയ സംഭവം; വാഹനം കണ്ടെത്താനായില്ല, ഉടന്‍ പിടികൂടുമെന്ന് പൊലീസ്

Published : Jan 10, 2021, 04:55 PM IST
അങ്കമാലിയിൽ വൃദ്ധയെ ബൈക്കിടിച്ച് വീഴ്ത്തിയ സംഭവം; വാഹനം കണ്ടെത്താനായില്ല, ഉടന്‍ പിടികൂടുമെന്ന് പൊലീസ്

Synopsis

മൂക്കന്നൂർ സ്വദേശിയായ അമ്മിണിക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. വീട്ട് ജോലി കഴിഞ്ഞ് രാത്രി മടങ്ങുമ്പോഴായിരുന്നു അപകടം.    

എറണാകുളം: അങ്കമാലിയിൽ വീട്ട് ജോലിക്കാരിയായ വൃദ്ധയെ ബൈക്കിടിച്ച് വീഴ്ത്തിയ സംഭവത്തിലെ വാഹനം  കണ്ടെത്താനായില്ല. ദേശീയ പാതയിൽ ബുധനാഴ്ച് രാത്രിയായിരുന്നു സംഭവം. മൂക്കന്നൂർ സ്വദേശിയായ അമ്മിണിക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. വീട്ട് ജോലി കഴിഞ്ഞ് രാത്രി മടങ്ങുമ്പോഴായിരുന്നു അപകടം.  

പിന്നാലെ എത്തിയ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. വൃദ്ധയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ബൈക്ക് യാത്രികൻ മുങ്ങി. ഗുരുതരമായി പരിക്കേറ്റ അമ്മിണി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ബൈക്ക് ഓടിച്ചയാളെ ഉടൻ കണ്ടെത്താനാകുമെന്നും പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്പെഷ്യൽ ക്ലാസുകളും മതപഠന ക്ലാസുകളും അടക്കം പാടില്ല; പത്തനംതിട്ടയടക്കം എട്ട് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍
ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നേക്കും; തീരപ്രദേശങ്ങളിലുള്ളവരെ അടിയന്തരമായി ഒഴിപ്പിക്കാൻ തൃശൂർ ജില്ലാ കളക്ടറുടെ ഉത്തരവ്