സാമ്പത്തിക ക്രമക്കേടും പാർട്ടി അച്ചടക്കം ലംഘിച്ചുള്ള പ്രവർത്തനങ്ങളുമാണ് നടപടിക്ക് കാരണം.

കോഴിക്കോട് : സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് തോമസിനെ സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഇതോടൊപ്പം കർഷസംഘം ഭാരവാഹിത്വത്തിൽ നിന്നും ജോർജ് എം തോമസിനെ നീക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റി നൽകിയ ശുപാർശയെ തുടർന്നാണ് നടപടി. സാമ്പത്തിക ക്രമക്കേടും പാർട്ടി അച്ചടക്കം ലംഘിച്ചുള്ള പ്രവർത്തനങ്ങളുമാണ് നടപടിക്ക് കാരണം. ജില്ലാ കമ്മിറ്റി നൽകിയ ശുപാർശ ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.