പൊന്നാനിയില്‍ നിന്നും കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ കണ്ടെത്തി

Published : Dec 26, 2019, 01:55 PM ISTUpdated : Dec 26, 2019, 02:35 PM IST
പൊന്നാനിയില്‍ നിന്നും കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ കണ്ടെത്തി

Synopsis

പൊന്നാനി സ്വദേശികളായ മുജീബ്, സുള്‍ഫിക്കര്‍ ബാവ എന്നീ മൂന്ന് മത്സ്യതൊഴിലാളികളെയാണ് അഞ്ചുദിവസം മുമ്പ് കാണാതായത്. 

മലപ്പുറം: പൊന്നാനി തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കൊച്ചിയ്ക്ക് അടുത്ത് കടലിൽ കണ്ടെത്തി. മൂന്ന് പേരെയും ഈ പ്രദേശത്ത് മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ തന്നെയാണ് കൊച്ചിയിൽ കടലിൽ കണ്ടെത്തിയത്. ഉച്ചക്ക് ഒരു മണിയോടെ മൂന്നു പേരും കൊച്ചി തുറമുഖത്ത് സുരക്ഷിതരായി എത്തിച്ചേർന്നിട്ടുണ്ട്. അവശരായതിനാൽ മൂന്നു പേരെയും പറവൂർ ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊന്നാനി സ്വദേശികളായ മുജീബ്, സുള്‍ഫീക്കർ, ബാവ എന്നിവരെയാണ് കാണാതായിരുന്നത്. കഴിഞ്ഞ വെളളിയാഴ്ച കടലിൽ പോയ മൂന്നു പേരും അഞ്ച് ദിവസങ്ങളായി തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് തോണി കൊച്ചി ഭാഗത്തേക്ക് പോകുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ പറഞ്ഞത്.

Read more at: പൊന്നാനിയിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്തെ ലോക്കൽ കേന്ദ്രങ്ങളിൽ ഇന്ന് രാത്രി സിപിഎമ്മിൻ്റെ പന്തം കൊളുത്തി പ്രകടനം; പ്രതിഷേധം തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ
ബസ് സര്‍വീസിന്‍റെ സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ കൊലപാതകം; റിജു വധക്കേസിൽ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും