
പത്തനംതിട്ട: ശബരിമല മണ്ഡലകാലം കണക്കിലെടുത്ത് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പൊലീസ് തുടങ്ങി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൂന്ന് മേഖലകളായി തിരിച്ച് സുരക്ഷ ഒരുക്കാനാണ് പൊലീസിന്‍റെ തീരുമാനം.
പമ്പ, നിലക്കല്‍, സന്നിധാനം എന്നിങ്ങനെ മൂന്ന് സെക്ടറുകളായി തിരിച്ചാണ് സുരക്ഷയൊരുക്കുക. മുന്ന് എസ്പിമാർക്ക് ചുമതല നല്‍കും. നിലക്കല്‍ മുതല്‍ പമ്പവരെ ട്രാഫിക് നിയന്ത്രണം ഉണ്ടാകും. സ്വകാര്യവാഹനങ്ങള്‍ കടത്തിവിടില്ല. എന്നാല്‍ മാസപൂജാസമയത്ത് ചെറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് ഉണ്ടാകും. നിലക്കല്‍ പ്രധാന ഇടത്താവളമായതിനാല്‍ കുടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷശക്തമാക്കാനാണ് പൊലീസ് തീരുമാനം. ഇതിനായുള്ള പരിശോധനകള്‍ പൂർത്തിയായികഴിഞ്ഞു.
പ്ലാപള്ളി മുതല്‍ വാഹനങ്ങളും തീർത്ഥാടകരും ക്യാമറ നിരിക്ഷണത്തില്‍ ആയിരിക്കും. സന്നിധാനത്തും കൂടുതല്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കും. കഴിഞ്ഞ ദിവസം അദാലത്തിന് എത്തിയ ഡിജിപി ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
പ്രധാന ശബരിമല പാതകളായ എരുമേലി പമ്പ വടശ്ശേരിക്കര പമ്പ എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങ്ങ് ശക്തമാക്കാനും തീരുമാനച്ചിടുണ്ട്. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള കാനനപാതകളില്‍ സുരക്ഷശക്തമാക്കും. സുഖ ദർശനത്തിന്‍റെ ഭാഗമായി കേരളപൊലീസ് ഏർപ്പെടുത്തിയിട്ടുള്ള വെർച്വുൽ ക്യൂസംവിധാനം ഈ വർഷവും തുടരും. ബുക്കിങ്ങ് തുടങ്ങുന്ന തീയതി തിരുമാനിച്ചിട്ടില്ല. ട്രാഫിക് നിയന്ത്രണത്തിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ചിലസ്ഥലങ്ങളില്‍ പോലീസ് ഔട്ട് പോസ്റ്റുകള്‍ തുടങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam