നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി കണ്ടെത്തി; മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചോ എന്നതിൽ വിശദ പരിശോധന

Published : Oct 15, 2026, 08:33 PM IST
suhail sajeev

Synopsis

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി കണ്ടെത്തി. സാമ്പിൾ പരിശോധന ഫലം പൊലീസിന് ലഭിച്ചു. പ്രതി മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചോ എന്നതിൽ വിശദ പരിശോധന നടത്തും.

എറണാകുളം: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി കണ്ടെത്തി. സാമ്പിൾ പരിശോധന ഫലം പൊലീസിന് ലഭിച്ചു. സുഹൈൽ സജീവിൻ്റെ ശരീരത്തിൽ കൂടിയ അളവിൽ മദ്യം ഉണ്ടായിരുന്നതായി പരിശോധന ഫലത്തിൽ പറയുന്നു. പ്രതി മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചോ എന്നതിൽ വിശദ പരിശോധന നടത്തും.

അപകടത്തിലെ മുഖ്യപ്രതി സുഹൈലുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. അപകടം ഉണ്ടായ എയർപോർട്ട് റോഡിലും മദ്യപിച്ച ബാറുകളിലുമാണ് പ്രതിയെ എത്തിച്ചത്. കേസിലെ മുഖ്യപ്രതി സുഹൈലിനെ മാത്രമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ആദ്യം മൂന്ന് ജീവനുകൾ ഇടിച്ചുതെറിപ്പിച്ച എയർപോർട്ട് റോഡിലേക്കാണ് കൊണ്ടുപോയത്. എന്നാൽ അപകടമുണ്ടായ സ്ഥലത്ത് സുഹൈലിനെ വാഹനത്തിൽ നിന്ന് ഇറക്കിയില്ല. അപകടമുണ്ടായ സ്ഥലവും, പിന്നീട് വാഹനം നിർത്തിയ സ്ഥലവും സുഹൈൽ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തു. ആളുകൾ കൂടിയതോടെ ക്രമസമാധാന പ്രശ്നം ഉണ്ടായേക്കാം എന്ന് കണക്കാക്കിയാണ് പ്രതിയെ പുറത്തിറക്കാതിരുന്നത്. അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കി പിന്നീട് നെടുമ്പാശ്ശേരിയിലെ ബാറിലേക്ക് കൊണ്ടുപോയി. പ്രതികൾ അപകടത്തിന് മുമ്പ് അവസാനമായി മദ്യപിച്ചത് ഈ ബാറിൽ വെച്ചായിരുന്നു. ബാറിലെ തെളിവെടുപ്പ് ഏറെനേരം തുടർന്നു. മറ്റ് ബാറുകളിലും തെളിവെടുപ്പ് നടത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തുലാവർഷത്തിൽ ആദ്യ ദിനം തന്നെ അതിശക്ത മഴ നനഞ്ഞ് കേരളം, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, 7 ജില്ലകളിൽ യെല്ലോ അലർട്ടും
കൂട്ടുപുഴ ചെക്പോസ്റ്റിൽ എംഡിഎംഎ പിടികൂടിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് ജാസിം ബാദുഷ, അറസ്റ്റിലായവരുടെ എണ്ണം ആറായി