പത്തനംതിട്ടയിൽ തീപ്പൊള്ളലേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞതായി സൂചന

By Web TeamFirst Published May 18, 2020, 8:39 PM IST
Highlights

കൊടുമൺ എസ്റ്റേറ്റിന്  സമീപം ചക്കിമുക്കിൽ കഴിഞ്ഞ ആഴ്ച തീകൊളുത്തി മരിച്ചത് അങ്ങാടിക്കൽ സ്വദേശി മംഗലത്ത് രാമചന്ദ്രൻ ആണെന്ന നിഗമനത്തിലാണ് പൊലീസ്.

പത്തനംതിട്ട: കൊടുമണ്ണിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത് അങ്ങാടിക്കൽ സ്വദേശി  മംഗലത്ത് രാമചന്ദ്രൻ എന്ന് നിഗമനം. ആധാർ കാർഡിലെ വിരലടയാളവും മൃതദേഹത്തിലെ വിരലടയാളവും ഒത്തു നോക്കിയാണ് പൊലീസ് നിഗമനത്തിലെത്തിയത്. ഇക്കാര്യം ഉറപ്പ് വരുത്താൻ   ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

കൊടുമൺ എസ്റ്റേറ്റിന്  സമീപം ചക്കിമുക്കിൽ കഴിഞ്ഞ ആഴ്ച തീകൊളുത്തി മരിച്ചത് അങ്ങാടിക്കൽ സ്വദേശി മംഗലത്ത് രാമചന്ദ്രൻ ആണെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹത്തിലെ വിരലടയാളവും ഇദ്ദേഹത്തിന്‍റെ ആധാർ കാർഡിലെ വിരലടയാളവും തമ്മിലുള്ള സാമ്യതയുടെ അടിസ്ഥാനത്തിലാണ് നിഗമനത്തിലെത്തിയത്. ഇദ്ദേഹത്തിന് ഒരു മകളും മകനും ഉണ്ട്. 

കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹം മകനെയും സമീപവാസികളെയും കാണിച്ചെങ്കിലും മുഖം അടക്കം കത്തികരിഞ്ഞതിനാൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് മകൻ പൊലീസിനോട് പറഞ്ഞത്. അതുകൊണ്ട് തന്നെ സ്ഥിരീകരണത്തിന് ഡി.എൻ.എ പരിശോധന  നടത്താനാണ് തീരുമാനം. 

നേരത്തെ കൊടുമൺ എസ്റ്റേറ്റിൽ രാമചന്ദ്രന്‍റെ ഭാര്യ ജോലി ചെയ്തിരുന്നു. മൃതദേഹം കണ്ടതിന് സമീപത്തെ  ലയത്തിലായിരുന്നു അന്ന് താമസിച്ചിരുന്നത്. ആറ് വർഷം മുൻപ് ഭാര്യ മരിച്ചു പോയി. തലയിൽ നിന്ന് തീപടർന്ന നിലയിലാണ് മൃതദേഹം കണ്ടത്. അതുകൊണ്ട് തന്നെ  ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.

click me!