കയർ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവം: പിഡബ്ല്യൂഡി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

Published : Dec 20, 2022, 04:16 PM ISTUpdated : Dec 20, 2022, 05:07 PM IST
കയർ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവം: പിഡബ്ല്യൂഡി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

Synopsis

കേസെടുത്തതിന് പിന്നാലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യലിനായി പൊലീസ് പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസിലെത്തി. എന്നാൽ ഇയാൾ അവധിയിൽ പോയതിനാൽ പൊലീസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. 

ഇടുക്കി: തൊടുപുഴയിൽ മുന്നറിയിപ്പ് ബോര്‍ഡുകളില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥനെതിരെ തുടർനടപടികളുമായി പൊലീസ് മുന്നോട്ട്. കേസെടുത്തതിന് പിന്നാലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യലിനായി പൊലീസ് പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസിലെത്തി. എന്നാൽ ഇയാൾ അവധിയിൽ പോയതിനാൽ പൊലീസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. 

അസിസ്റ്റൻറ്  എക്സിക്യൂട്ടീവ് എൻജിനീയറെ ചോദ്യം ചെയ്യുന്നതിനായാണ് എത്തിയതെന്ന് പൊലീസ് സംഘം അറിയിച്ചു.  ബൈക്ക് യാത്രക്കാരന്റെ പരാതിയിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഇയാൾക്കൊപ്പം റോഡ് നിർമ്മിച്ച കരാറുകാരനെയും മേൽനോട്ടം വഹിച്ച ഓവർസിയറെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും തൊടുപുഴ ഡിവൈഎസ്പി മധുബാബു അറിയിച്ചു. വാഹനത്തിലെ യാത്രക്കാരുടെ  ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിലാണ് കയറ് കെട്ടിയിരുന്നത്. പൊലീസിതിനെ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്നും പൊലീസ് വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് മുന്നറിയിപ്പ് ബോര്‍ഡുകളില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റത്. ബൈക്ക് യാത്രക്കാരനായ ജോണിയുടെ പരാതിയില്‍ കരാറുകാരനെതിരെയും തൊടുപുഴ പൊലീസ്  കേസെടുത്തിട്ടുണ്ട്. കരാറുകാരന് വിഴ്ച്ച പറ്റിയിട്ടുണ്ടെന്ന് പ്രഥാമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. 

കാരിക്കോട് തെക്കുംഭാഗം റോഡില്‍ ടൈല്‍ പാകുന്നതിന്‍റെ ഭാഗമായി കുരിശുപള്ളിക്ക് സമീപമാണ് റോഡിന് കുറുകെ കരാറുകാരന്‍ കയര്‍ കെട്ടിയത്. വഴി തടസപെടുത്തുമ്പോള്‍ വെക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍  അവിടെ ഉണ്ടായിരുന്നില്ല. പണി നോക്കി നടത്തേണ്ട പൊതുമാരാമത്ത് ഉദ്യോഗസ്ഥരും സ്ഥലത്തില്ലായിരുന്നു. ചെറിയ കയറായതിനാല്‍  സ്കൂട്ടറില്‍ യാത്രചെയ്ത് ജോണി അതില്‍ കുരുങ്ങി. ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടികൂടി ആശുപത്രിയിലെത്തിച്ചു. ജോണിക്ക് പരിക്ക് പറ്റിയെന്നറയിച്ചിട്ടം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സമുദായങ്ങളുടെ തിണ്ണ നിരങ്ങില്ലെന്ന പറഞ്ഞ നേതാവല്ലേ സിനഡ് യോഗം ചേർന്നപ്പോൾ തിണ്ണ നിരങ്ങിയത്', സതീശനെതിരെ സുകുമാരൻ നായരും; 'സമുദായ ഐക്യം അനിവാര്യം'
കേന്ദ്രത്തോട് പറഞ്ഞു, കേട്ടില്ല; വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനാ ഫീസ് കുറച്ച് കേരളം, യൂസ്ഡ് വാഹന വിപണിക്ക് അടക്കം ഗുണം