കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ: തോക്ക് കസ്റ്റഡിയിലെടുത്തു; വിശദ പരിശോധന നടത്തി പൊലീസ്

Published : Jan 30, 2026, 06:57 PM IST
CONFIDENT GROUP

Synopsis

സി ജെ റോയ്‌യുടെ ആത്മഹത്യയെ തുടർന്ന് സ്ഥലത്ത് വിശദമായ പരിശോധന നടത്തി പൊലീസ്. തോക്ക് കസ്റ്റഡിയിൽ എടുത്തു. കെട്ടിടത്തിലെ സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് നിർദേശം.

ബെം​ഗളൂരു: കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യയെ തുടർന്ന് സ്ഥലത്ത് വിശദമായ പരിശോധന നടത്തി പൊലീസ്. കോൺഫിഡന്റ് പെന്റഗൻ കോർപ്പറേറ്റ് ഓഫീസിൽ വെച്ചാണ് റോയ് ആത്മഹത്യ ചെയ്തത്. സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. എഫ്എസ്എൽ ലാബ് ഉദ്യോഗസ്ഥരും അശോക് നഗർ പൊലീസും സ്ഥലത്ത് വിശദമായി പരിശോധന നടത്തുകയാണ്. വെടിവെച്ച തോക്ക് കസ്റ്റഡിയിൽ എടുത്തു. അതേസമയം, കോൺഫിഡന്റ് ​ഗ്രൂപ്പ് ഓഫീസിനുള്ളിൽ നടത്തിയത് റെയ്ഡ് തന്നെയാണെന്ന് ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

കെട്ടിടത്തിലെ സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും എല്ലാം കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. സി ജെ റോയ്‌ ആത്മഹത്യ ചെയ്തു എന്ന വിവരം ജീവനക്കാരാണ് അറിയിച്ചത്. വെടിയുതിർത്ത ശബ്ദം കേട്ട് ഐടി ഉദ്യോഗസ്ഥരെ ഇവർ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന എല്ലാവരിൽ നിന്നും വിശദമായി മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സി ജെ റോയ്‌യുടെ മൃതദേഹം നാരായണ ആശുപത്രിയിലേക്ക് മാറ്റി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോൾസ് റോയ്സ് സ്വന്തമായുണ്ട്, 10 ലക്ഷം രൂപയ്ക്ക് വാങ്ങിയത് തുരുമ്പെടുത്ത മാരുതി 800; വന്ന വഴി മറക്കാതിരുന്ന സി ജെ റോയ്
പിണക്കം മാറ്റി തരൂർ പാർട്ടി ലൈനിലേക്ക്; കോൺഗ്രസ് വിട്ട് എങ്ങോട്ടുമില്ലെന്ന് ശശി തരൂർ, എല്ലാ മണ്ഡലങ്ങളിലും തരൂരും പാര്‍ട്ടിയുടെ മുഖമാകുമെന്ന് സതീശൻ