'കരിങ്കൊടി പ്രതിഷേധത്തിനിടെ പുരുഷ പൊലീസ് സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറി, നടപടി വേണം'; പരാതി

Published : Feb 12, 2023, 10:02 AM ISTUpdated : Feb 12, 2023, 10:52 AM IST
'കരിങ്കൊടി പ്രതിഷേധത്തിനിടെ പുരുഷ പൊലീസ് സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറി, നടപടി വേണം'; പരാതി

Synopsis

കളമശേരി പൊലീസ് ഇൻസ്പെക്ടർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കെ.എസ് യു പ്രവർത്തക മിവ ജോളി.വനിതാ  പ്രവർത്തകർക്കും  സമരം  ചെയ്യണം.പോലീസുകാർക്ക് എതിരെ  നടപടി  വേണമെന്ന് പ്രതിപക്ഷ നേതാവ്

എറണാകുളം: മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. കരിങ്കൊടി പ്രതിഷേധത്തിനിടെ പുരുഷ പൊലീസ് സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറിയെന്നാണ് എറണാകുളത്തെ കെ.എസ് യു പ്രവർത്തകയായ മിവ ജോളിയുടെ പരാതി.

 

കളമശേരി പൊലീസ് ഇൻസ്പെക്ടർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് മിവ ജോളിയുടെ തീരുമാനം. കളമശേരി യിൽ  പെൺകുട്ടിയോട് പോലീസുകാരൻ  മോശമായി  പെരുമാറിയ സംഭവം,കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. വനിതാ  പ്രവർത്തകർക്കും  സമരം  ചെയ്യണം. പൊലീസുകാർക്ക് എതിരെ  നടപടി  വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

പൊലീസിനുനേരെ എറണാകുളം ഡിസിസി പ്രസിഡന്‍റിന്‍റെ   ഭീഷണി.മുഖ്യമന്ത്രിക്കെതിരായ  കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ് യു വനിതാ നേതാവിനെ പൊലിസുദ്യോഗസ്ഥൻ കോളറിൽപിടിച്ച സംഭവത്തിലാണ് പ്രതികരണം, “ഒരു പരിധി വിട്ടാൽ  ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും , കളി കോൺഗ്രസിനോട് വേണ്ട” എന്നാണ് മുഹമ്മദ് ഷിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

PREV
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം