ക്രിമിനൽ കേസിലെ എസ്എച്ച്ഒ മാരെ തൊടാതെ പൊലീസ്; 2 പേർ ഇപ്പോഴും ഒളിവിൽ, ലൈഗിംക പീഡന കേസുകളിലെ പ്രതികൾ

Published : Jan 20, 2023, 09:48 AM ISTUpdated : Jan 20, 2023, 09:59 AM IST
ക്രിമിനൽ കേസിലെ എസ്എച്ച്ഒ മാരെ തൊടാതെ പൊലീസ്; 2 പേർ ഇപ്പോഴും ഒളിവിൽ, ലൈഗിംക പീഡന കേസുകളിലെ പ്രതികൾ

Synopsis

ലൈഗിംക പീഡന കേസിൽ പ്രതികളായ ഇൻസ്പെകട്ർമാരായ സൈജു, ജെ എസ് അനിൽ എന്നിവരെയാണ് ഇതേ വരെ പിടികൂടാത്തത്.

തിരുവനന്തപുരം : ക്രിമിനൽ കേസിലെ എസ്എച്ച്ഒമാരെ ഇതുവരെയും പിടികൂടാതെ പൊലീസ്. ലൈഗിംക പീഡന കേസിൽ പ്രതികളായ ഇൻസ്പെകട്ർമാരായ സൈജു, ജെ എസ് അനിൽ എന്നിവരെയാണ് ഇതേ വരെ പിടികൂടാത്തത്. മലയിൻകീഴ്, നെടുമങ്ങാട് എന്നീ സ്റ്റേഷനുകളിൽ ബലാൽസംഗ കേസുകളിൽ പ്രതിയാണ് സൈജു. ബലാൽസംഗ കേസിൽ ജാമ്യം ലഭിക്കാൻ വ്യാജ രേഖയും സൈജുവുണ്ടാക്കി. പോക്സോ പ്രതിയെ പീഡിപ്പിച്ച മുൻ അയിരൂർ എസ്എച്ഒയാണ് ജെ എസ് അനിൽ. സസ്പെൻഷനിലായ  ജെ എസ് അനിലും ഒളിവിലെന്നാണ് പൊലിസ് പറയുന്നത്. 

അതേസമയം കേരള പൊലീസിലെ അച്ചടക്ക നടപടികൾ തുടരുകയാണ്. തിരുവനന്തപുരം സിറ്റി പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സര്‍വ്വീസിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 

ശ്രീകാര്യം മുൻ എസ്എച്ച്ഒ അഭിലാഷ് ഡേവിഡിനേയും ട്രാഫിക് സ്റ്റേഷൻ ഉദ്യോഗസ്ഥൻ റെജി ഡേവിഡിനേയും നന്ദാവനം എ ആര്‍ ക്യാംപിലെ ഡ്രൈവര്‍ ഷെറിയെയുമാണ് സര്‍വ്വീസിൽ നിന്ന് നീക്കിയത്. പുറത്താക്കപ്പെട്ട എസ് എച്ച് ഒ അഭിലാഷ് റെയിൽവേ പൊലീസിൽ ജോലി ചെയ്യുന്നതിനിടെ ഗുണ്ടാബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെൻഷനിലാണ്. പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് ഇയാൾ നിലവിൽ അന്വേഷണം നേരിടുന്നുണ്ട്. 

പീഡനക്കേസിൽ പ്രതിയായതോടെയാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ റെജി ഡേവിഡിനെ പുറത്താക്കിയത്. അരുവിക്കര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസിലും വയോധികയെ മർദിച്ച കേസിലും ഉൾപ്പെട്ടതിലാണ് നടപടി. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഷെറിയെ പിരിച്ചു വിട്ടത്. അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്ന് പേരിൽ നിന്നും കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയിലേക്ക് കമ്മീഷണര്‍ കടന്നത്. 

Read More : ഗുണ്ടാ ബന്ധം: തിരുവനന്തപുരത്ത് രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്പെന്‍ഷന്‍

Read More : പൊലീസിൽ ശുദ്ധികലശം; വ്യാപക അഴിച്ചു പണിയുമായി സർക്കാർ, 160-ലേറെ എസ്എച്ച്ഒമാരെ സ്ഥലംമാറ്റും

PREV
Read more Articles on
click me!

Recommended Stories

'അറിഞ്ഞ് വളർത്തിയവർ മിണ്ടിയില്ല'; രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ മാത്യു കുഴൽനാടൻ; മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ച് പ്രതികരണം
കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'