കരുവാറ്റ കൊലപാതകം: കൗമാര സംഘത്തെ രണ്ടേകാൽ മണിക്കൂർ ചോദ്യം ചെയ്ത് പൊലീസ്

Published : Aug 29, 2026, 07:29 PM IST
karuvatta murder

Synopsis

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കൗമാര സംഘത്തെ രണ്ടേ കാല്‍ മണിക്കൂര്‍ ചോദ്യം ചെയ്ത് പൊലീസ്. ചേര്‍ത്തല മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തില്‍ എത്തിയാണ് പൊലീസ് സംഘം കൗമാരക്കാരില്‍ നിന്ന് വിവരശേഖരണം നടത്തിയത്.

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കൗമാര സംഘത്തെ രണ്ടേ കാല്‍ മണിക്കൂര്‍ ചോദ്യം ചെയ്ത് പൊലീസ്. ചേര്‍ത്തല മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തില്‍ എത്തിയാണ് പൊലീസ് സംഘം കൗമാരക്കാരില്‍ നിന്ന് വിവരശേഖരണം നടത്തിയത്. മൂന്നു പേരെയും ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. എന്നാല്‍, ലീഗല്‍ കം പ്രബേഷണറി ഓഫീസറുടെ സാന്നിധ്യത്തില്‍ സംരക്ഷണ കേന്ദ്രത്തില്‍ വച്ച് രണ്ടേ കാല്‍ മണിക്കൂര്‍ വിവര ശേഖരണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തില്‍ മൂവരെയും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന്‍റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് ഈ മാസം 31ന് കോടതി വീണ്ടും പരിഗണിക്കും. തുടര്‍ന്നാകും കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ ആവശ്യത്തില്‍ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഞാൻ നിങ്ങളുടെ മകനാണെന്ന് വിചാരിച്ച് ആ കയറൂരി താഴെയിറങ്ങ് ചേട്ടാ', ആ വാക്കുകൾ മന്ത്രിയും കേട്ടു, എസ്.ഐ ബിബിനെ ഫോണിൽ വിളിച്ച് അനുമോദിച്ച് ചെന്നിത്തല
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു; ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം