പോപ്പുല‍ർ തട്ടിപ്പ്: റോയി ഡാനിയേലിൻ്റെ മക്കളെ കേരളത്തിലെത്തിച്ചു

Published : Aug 29, 2020, 03:55 PM IST
പോപ്പുല‍ർ തട്ടിപ്പ്: റോയി ഡാനിയേലിൻ്റെ മക്കളെ കേരളത്തിലെത്തിച്ചു

Synopsis

തട്ടിപ്പ് വിവരം പുറത്തായതിന് പിന്നാലെ സ്ഥാപനത്തിൻ്റെ ഉടമകളായ റോയി ഡാനിയലും ഭാര്യയും ഒളിവിൽ പോയിരുന്നു. ഇതേ തുടർന്ന് റോയിയുടേയും കുടുംബത്തിൻ്റേയും പേരിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കൊച്ചി: പത്തനംതിട്ട ആസ്ഥാനമായ പോപ്പുലർ ഫിനാൻസിലൂടെ പണം തട്ടിയ കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇതിനിടെ ദില്ലി വിമാനത്താവളം വഴി ആസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച റോയി ഡാനിയലിൻ്റെ രണ്ട് മക്കളേയും കേരളത്തിലെത്തിച്ചു. 

തട്ടിപ്പ് വിവരം പുറത്തായതിന് പിന്നാലെ സ്ഥാപനത്തിൻ്റെ ഉടമകളായ റോയി ഡാനിയലും ഭാര്യയും ഒളിവിൽ പോയിരുന്നു. ഇതേ തുടർന്ന് റോയിയുടേയും കുടുംബത്തിൻ്റേയും പേരിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് റോയിയുടെ രണ്ട് മക്കളും ദില്ലി വിമാനത്താവളത്തിൽ പിടിയിലായത്. 

ദില്ലിയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച രണ്ട് പേരേയും പൊലീസ് പത്തനംതിട്ടയിലേക്ക് കൊണ്ടു വരികയാണ്.  അതേസമയം പോപ്പുലർ ഫിനാൻസ് തട്ടിപ്പിനെക്കുറിച്ച് നികുതി വകുപ്പ് അന്വേഷണം നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കറക്കു കമ്പനികളിൽ പണം നിക്ഷേപിച്ച് ആളുകൾ തട്ടിപ്പിന് ഇരയാകരുതെന്നും അദ്ദേഹം പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വാളയാറിലേത് വെറും ആള്‍ക്കൂട്ടക്കൊലയല്ല, പിന്നിൽ ആര്‍എസ്എസ് നേതാക്കള്‍'; ഗുരുതര ആരോപണവുമായി മന്ത്രി എംബി രാജേഷ്
'നടിയെ ആക്രമിച്ച കേസിൽ വിചാരണ നടന്നത് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റിൽപ്പറത്തി'; നടിക്ക് പിന്തുണയുമായി ബെംഗളൂരു നിയമ സഹായ വേദി