ദിവ്യയെ പാർട്ടി സംരക്ഷിക്കുന്നെന്ന് കരുതുന്നില്ലെന്ന് മലയാലപ്പുഴ മോഹനൻ; ജാമ്യാപേക്ഷ തള്ളുമെന്ന് പ്രതീക്ഷ

Published : Oct 24, 2024, 05:00 PM IST
ദിവ്യയെ പാർട്ടി സംരക്ഷിക്കുന്നെന്ന് കരുതുന്നില്ലെന്ന് മലയാലപ്പുഴ മോഹനൻ; ജാമ്യാപേക്ഷ തള്ളുമെന്ന് പ്രതീക്ഷ

Synopsis

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരെങ്കിലും തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് മലയാലപ്പുഴ മോഹനൻ

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി.പി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജി കോടതി തള്ളുമെന്ന് കരുതുന്നതായി സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനൻ. പി.പി ദിവ്യക്ക് കേരളത്തെ പോലെ ഒരിടത്ത് എവിടെയും  ഒളിച്ചിരിക്കാം. ഒളിവിൽ പോയ സിദ്ദിഖിനെ പിടിക്കാൻ ആയില്ലല്ലോ. പാർട്ടി ദിവ്യക്കൊപ്പമാണെന്ന് കരുതുന്നില്ല. കണ്ണൂരിലെ പാർട്ടി കേരളത്തിലെ പാർട്ടി ജില്ലയിലെ പാർട്ടി എന്നിങ്ങനെ വ്യത്യസ്തമായ അഭിപ്രായം സിപിഎമ്മിലില്ല. അത് അങ്ങനെയല്ലെന്ന് തോന്നിയാൽ നിലപാട് അപ്പോൾ പറയാം. നവീൻ ബാബു കൈക്കൂലി വാങ്ങിച്ചുവെന്ന് ആരെങ്കിലും തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാം. പെട്രോൾ പമ്പ് ഇടപാടിന് പിന്നിൽ ഇടനിലക്കാരും ബിനാമികളും ഉണ്ടെന്ന് സംശയം ബലപ്പെടുന്നു. പോലീസ് അന്വേഷണം വിപുലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു