രോഷാകുലരായി ജനക്കൂട്ടം, നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷാവസ്ഥ; പൊലീസ് ലാത്തിവീശി

Published : Jan 28, 2025, 11:26 PM ISTUpdated : Jan 28, 2025, 11:29 PM IST
രോഷാകുലരായി ജനക്കൂട്ടം, നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷാവസ്ഥ; പൊലീസ് ലാത്തിവീശി

Synopsis

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിലായതറിഞ്ഞ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രകോപിതരായ ജനത്തിന് നേരെ ലാത്തിവീശി

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയെ എത്തിച്ച നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷാവസ്ഥ. രോഷാകുലരായ ജനം ചെന്താമരയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഗേറ്റ് തള്ളിത്തുറന്ന് കടക്കാൻ ശ്രമിച്ചു. ഇതോടെ സ്ഥലത്ത് പൊലീസ് ലാത്തിവീശി. പിൻവാങ്ങിയ ജനക്കൂട്ടം വീണ്ടും സംഘടിച്ച് തിരികെ വന്നതോടെ വീണ്ടും പൊലീസ് ലാത്തിവീശി. 

പോത്തുണ്ടി മലയിൽ ഒളിച്ചിരുന്ന പ്രതി ഇന്ന് രാത്രി വിശപ്പ് സഹിക്കാനാവാതെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസ് പിടിയിലായത്. ഈ പ്രദേശത്ത് രാത്രി ഏറെ നേരം പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇവിടെ നിന്നും പൊലീസ് പിൻവാങ്ങിയെന്ന പ്രതീതിയുണ്ടാക്കിയ ശേഷം തന്ത്രപരമായാണ് പിടികൂടിയത്. എല്ലാവരും തിരച്ചിൽ നിർത്തിയെന്ന് കരുതി വീട്ടിലേക്കുള്ള വഴിയിൽ നടന്നുവന്ന പ്രതിയെ മഫ്തിയിലായിരുന്ന പൊലീസുകാർ പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷൻ പരിസരത്തേക്ക് അപ്പോഴേക്കും ഇരച്ചെത്തിയ ജനക്കൂട്ടം പ്രതിയെ കൈയ്യിൽ കിട്ടണമെന്ന നിലപാടിലാണ്. 
 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം