
തിരുവനന്തപുരം: ലഹരിവ്യാപനം തടയാനായി പുതിയ പദ്ധതിയുമായി പൊലീസ്. സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്നാണ് പോഡ എന്ന പേരിൽ പദ്ധതി തുടങ്ങിയത്. കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് യുവസംരഭകരുടെ സംഘടനയായ യംങ് ഇന്ത്യൻസുമായി സഹകരിച്ചാണ് പദ്ധതി. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡിജിപിയും യംങ് ഇന്ത്യ പ്രതിനിധിയുമായി ധാരണപത്രം കൈമാറി. ജോലിയിൽ ചേരുന്ന സമയത്ത് ലഹരി ഉപയോഗിക്കില്ലെന്ന പ്രതിജ്ഞ എഴുതി ഒപ്പിട്ടു വാങ്ങണം. ലഹരി പരിശോധനയിൽ സഹകരിക്കണം. ലഹരി ഉപയോഗം തെളിഞ്ഞാൽ കമ്പനി പിരിച്ചുവിടൽ നടപടി സ്വീകരിക്കും. ദക്ഷിണമേഖല ഐജി ശ്യാം സുന്ദറാണ് പദ്ധഥി ആവിഷ്ക്കരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam