സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്; അന്വേഷണ സംഘം തെലങ്കാനയിലേക്ക്, തൊടുപുഴ സ്വദേശിയെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

By Web TeamFirst Published Aug 26, 2021, 11:05 AM IST
Highlights

റസലിന്‍റെ കൂട്ടുപ്രതിയും ഇപ്പോൾ ഒളിവിൽ കഴിയുന്നയാളുമായ സലീമിന് കസ്റ്റഡിയിലുള്ള കേസിലെ മുഖ്യപ്രതി ഇബ്രാഹിം പുല്ലാട്ടിലുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. 

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് അന്വേഷിക്കുന്ന സംഘം അടുത്ത മാസം തെലങ്കാനയിലേക്ക് പോകും. ഹൈദരാബാദിൽ അറസ്റ്റിലായ തൊടുപുഴ സ്വദേശി റസലിനെ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങാനുമാണ് ശ്രമം. റസലിന്‍റെ കൂട്ടുപ്രതിയും ഇപ്പോൾ ഒളിവിൽ കഴിയുന്നയാളുമായ സലീമിന് കസ്റ്റഡിയിലുള്ള കേസിലെ മുഖ്യപ്രതി ഇബ്രാഹിം പുല്ലാട്ടിലുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ഇന്നലെ കോഴിക്കോട് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ സിം കാർഡുകളും കണ്ടെത്തി. നിർണായക തെളിവ് ആകുമായിരുന്നു ഉപകരണങ്ങൾ പ്രതികൾ മാറ്റിയതായി അന്വേഷണ സംഘം സംശയിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!