സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികളാണ് വാഹനം മോഷ്ടിച്ചതെന്ന് വ്യക്തമായതായി പൊലീസ്. വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞതായും കല്ലമ്പലം പൊലീസ് വ്യക്തമാക്കി. കുട്ടികൾക്കും വാഹനത്തിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി.
തിരുവനന്തപുരം: കല്ലമ്പലം കുടവൂർ മുസ്ലിം ജമാഅത്തിൻ്റെ ആംബുലൻസ് മോഷണം പോയതായി പരാതി. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് ആംബുലൻസ് മോഷണം പോയത്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികളാണ് വാഹനം മോഷ്ടിച്ചതെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞതായും കല്ലമ്പലം പൊലീസ് വ്യക്തമാക്കി. എന്നാൽ വാഹനം മോഷ്ടിച്ച വിദ്യാർത്ഥികളെ കാണാതായതായി രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കാണാതായ വിദ്യാർത്ഥികൾ ആംബുലൻസുമായി മുങ്ങിയെന്ന സംശയത്തിലാണ് പൊലീസ്. അതേസമയം, വിദ്യാർത്ഥികളെയും, വാഹനവും കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.



