ഫയർഫോഴ്സിലും പൊലീസ് മോഡൽ ശിക്ഷണ നടപടി; എട്ട് പേരെ കഠിന പരിശീലനത്തിന് അയച്ചു

Published : Jan 09, 2021, 01:03 PM ISTUpdated : Jan 09, 2021, 01:27 PM IST
ഫയർഫോഴ്സിലും പൊലീസ് മോഡൽ ശിക്ഷണ നടപടി;  എട്ട് പേരെ കഠിന പരിശീലനത്തിന് അയച്ചു

Synopsis

തീയണക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിൽ മണൽ കണ്ടെത്തിയതുകൊണ്ടാണ് എട്ട് ഉദ്യോഗസ്ഥരെ പരിശീലനത്തിനായി അയച്ചത്. സ്ത്രീയോട് മോശമായി പെരുമാറിയതിനാണ് കൊല്ലത്തെ ഒരു ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടി. 

തിരുവനന്തപുരം: ഫയർഫോഴ്സിലും പൊലീസ് മോഡൽ ശിക്ഷണ നടപടി. ഫയർഫോഴ്സ് മേധാവി ബി സന്ധ്യ ഫയർഫോഴ്സ് ഓഫീസുകളിൽ നടത്തിയ പരിശോധനക്കിടെ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് നിന്നും എട്ട് പേരെയാണ് കഠിന പരിശീലനത്തിന് അയച്ചത്.

തീയണക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിൽ മണൽ കണ്ടെത്തിയതുകൊണ്ടാണ് എട്ട് ഉദ്യോഗസ്ഥരെ പരിശീലനത്തിനായി അയച്ചത്. സ്ത്രീയോട് മോശമായി പെരുമാറിയതിന് കൊല്ലത്തെ ഒരു ഉദ്യോഗസ്ഥനെതിരെയും ശിക്ഷണ നടപടി സ്വീകരിച്ചു. തൃശൂർ അക്കാദമിയിൽ കഠിനപരിശീലനത്തിനായാണ് അയച്ചത്. ഫയർ‍ഫോഴ്സിൽ ആദ്യമായാണ് ഇത്തരം നടപടിവരുന്നത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: ജയിലിൽ നിന്ന് പുറത്തിറങ്ങിയ മുരാരി ബാബുവിന് ഇഡി സമൻസ് നൽകിയേക്കും
രക്തസാക്ഷി ഫണ്ട് തട്ടിപ്പും സ്വർണ്ണക്കൊള്ളയും ചർച്ചയാവും; ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും