ബാബു ദിവാകരന് പിന്നാലെയാണ് പരാതിയുമായി നേതാക്കളെത്തുന്നത്. ഏകപക്ഷീയമായി സ്ഥാനാർത്ഥി തീരുമാനമെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

പത്തനംതിട്ട: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ കോൺഗ്രസിൽ വൻ പൊട്ടിത്തെറി. അഞ്ചു മണ്ഡലങ്ങളിലും റിബലുകൾ ഇറങ്ങുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഏകപക്ഷീയമായി സ്ഥാനാർഥികളെ തീരുമാനിക്കുന്നത് അംഗീകരിക്കില്ലെന്നും ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ പ്രധാന നേതാക്കൾ തന്നെ മത്സരത്തിന് ഇറങ്ങുമെന്ന് കെപിസിസി അംഗവും മുതിർന്ന നേതാവുമായ റെജി താഴമൺ വ്യക്തമാക്കി. പി.ജെ. കുര്യൻ അടക്കമുള്ള നേതാക്കന്മാരോട് ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. ജില്ലയിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഒരു റോളും ലഭിക്കുന്നില്ലെന്ന് ദില്ലിയിലുള്ള പി.ജെ കുര്യനും ആന്റോ ആൻറണി എംപിയും അറിയിച്ചുവെന്നും റെജി താഴമൺ കൂട്ടിച്ചേർത്തു. ബാബു ദിവാകരന് പിന്നാലെയാണ് പരാതിയുമായി നേതാക്കളെത്തുന്നത്. ഏകപക്ഷീയമായി സ്ഥാനാർത്ഥി തീരുമാനമെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Kerala Breaking News | Malayalam Live News | HD News Streaming