ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്, കോടതി ഇന്ന് വാദം കേൾക്കും

By Web TeamFirst Published Aug 17, 2021, 8:05 AM IST
Highlights

ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് പൊലീസിന്റെ വാദം

കണ്ണൂർ: ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഈ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന്  ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുക എന്നാണ് പൊലീസിന്‍റെ വാദം. പബ്ലിക് പ്രോസിക്യൂട്ടർ വിപി ശശീന്ദ്രനാണ് പൊലീസിന് വേണ്ടി ഹർജി നൽകിയത്. ഹ‍ർജിയിൽ ഇരുവരുടെയും വിശദീകരണം കോടതി ചോദിച്ചിരുന്നു. പൊലീസ് കെട്ടിചമച്ച കേസാണ് ഇതെന്നാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വാദം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!