ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്: നടി ലീന മരിയ പോളിന് പൊലീസ് നോട്ടീസ്

Published : Jun 05, 2021, 05:22 PM IST
ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്: നടി ലീന മരിയ പോളിന് പൊലീസ് നോട്ടീസ്

Synopsis

കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ശബ്ദസമ്പിൽ തിരിച്ചറിയുന്നതിനും, ലീനയുടെ സമ്പത്തിക സ്രോതസ്സുകളുടെ വിവരം എങ്ങനെ രവി പൂജാരി അറിഞ്ഞു എന്നതിൽ വ്യക്തത വരുത്തുന്നതിനും ആണ് മൊഴിയെടുക്കുന്നത്

കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന് മൊഴി എടുക്കലിന് ഹാജരാകാൻ പൊലീസ് നോട്ടീസ്. കേസിലെ പരാതിക്കാരി എന്ന നിലയിലാണ് മൊഴി എടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ശബ്ദസമ്പിൽ തിരിച്ചറിയുന്നതിനും, ലീനയുടെ സമ്പത്തിക സ്രോതസ്സുകളുടെ വിവരം എങ്ങനെ രവി പൂജാരി അറിഞ്ഞു എന്നതിൽ വ്യക്തത വരുത്തുന്നതിനും ആണ് മൊഴിയെടുക്കുന്നത്.

ലീന മരിയ പോളിന്റെ സുഹൃത്ത് വഴി ആണ് വിവരം രവി പൂജാരിയിലേക്ക് എത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിൽ വ്യക്തത വരുത്താനാണ് നടിയെ വിളിച്ച് വരുത്തുന്നത്. ലീനി മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത് പൂജാരി തന്നെയാണെന്ന് ഉറപ്പിക്കാൻ ശബ്ദ സാന്പിളുകൾ ശേഖരിച്ചു. 

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ രവി പൂജാരിക്ക് ക്വട്ടേഷൻ നൽകിയത് പെരുന്പാവൂരിലെ ഗുണ്ട നേതാവാണെന്നാണ് കണ്ടെത്തൽ. കാസർഗോഡ് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയതെന്ന് രവി പൂജാരി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ട', വിദ്യാഭ്യാസ മന്ത്രിക്ക് ലീഗ് നേതൃത്വത്തിന്‍റെ നിർദേശം, വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം'
നെടുങ്കണ്ടത്ത് കെ എസ് യു പ്രവർത്തകർക്ക് മർദനമേറ്റ സംഭവം: പഞ്ചായത്ത്‌ ജീവനക്കാരന് സസ്പെൻഷൻ; ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം