മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആരോപണം; സിവിൽ പൊലീസ് ഓഫിസർ സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു

Published : Sep 26, 2022, 02:15 PM ISTUpdated : Sep 26, 2022, 02:27 PM IST
മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആരോപണം; സിവിൽ പൊലീസ് ഓഫിസർ സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

മേലുദ്ദോഗസ്ഥ പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹപ്രവർത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമിട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ ആത്മഹത്യക്ക് ശ്രമിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫിസർ സജിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സജിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മേലുദ്ദോഗസ്ഥ പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹപ്രവർത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമിട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹർത്താൽ ദിനത്തിൽ ഡ്യൂട്ടിക്ക് വൈകിയതിന് ഇയാൾക്ക്  മെമ്മോ നൽകിയിരുന്നു. ഇതിന്‍റെ മാനസിക പ്രയാസത്തിലായിരുന്നു സജി. സ്റ്റേഷന് മുകളിലെ നിലയിൽ തൂങ്ങി മരിക്കാൻ കയർ കുരുക്കി തൂങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട സഹപ്രവര്‍ത്തകര്‍ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. 

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ