
പാലക്കാട്: ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.കെ.രവിശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാലക്കാട് ജില്ലാ പോലീസ് മേധാവി വിശ്വനാഥ്. ആര്‍ ആണ് നടപടി സ്വീകരിച്ചത്. ഓഹരിയിൽ നിക്ഷേപിക്കാനായി പണം വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്ന് ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നു. നെടുമങ്ങാട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളിലായി ഒരു കോടി രൂപ തട്ടിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിയായ രവി ശങ്കർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ജയിൽ മാറ്റം ആവശ്യപ്പെട്ടുള്ള സുകാഷ് ചന്ദ്രശേഖരന്റെ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിനും ദില്ലി സർക്കാരിനും നോട്ടീസ്
ദില്ലി: ജയിൽ മാറ്റം ആവശ്യപ്പെട്ടുള്ള സാമ്പത്തിക തട്ടിപ്പുകാരൻ സുകാഷ് ചന്ദ്രശേഖരന്റെ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനോടും ദില്ലി സർക്കാരിനോടും നിലപാട് തേടി. നിലവിലുള്ള മണ്ഡോളി ജയിലിൽനിന്ന് മറ്റൊരു ജയിലിലേക്ക് മാറ്റണമെന്നാണ് ഹർജിയിൽ പറയുന്നത്. ദില്ലി ജയിൽ മേധാവിയുടെ അധികാരപരിധിയിൽ ഉൾപ്പെടാത്ത രാജ്യത്തെ ഏത് ജയിലിലേക്ക് വേണമെങ്കിലും മാറ്റണം എന്നാണ് സുകാഷിന്റെ ആവശ്യം. എഎപി നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണം പിൻവലിക്കാൻ ജയിലിൽ ഭീഷണിയുണ്ടെന്നും സുകാഷ് പറഞ്ഞിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് ദില്ലി ലഫ്റ്റ് ഗവർണർക്കും കത്തയച്ചിട്ടുണ്ട്. പങ്കാളി ലീന മരിയ പോളിനെയും ജയിൽ മാറ്റണമെന്നും ആവശ്യമുണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam