പൊലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ച കേസിൽ വഴിത്തിരിവ്; യുവതികൾ അറസ്റ്റിൽ, പിന്നിൽ വ്യക്തിവൈരാ​ഗ്യമെന്ന് പൊലീസ്

Published : May 26, 2026, 06:35 AM IST
bullet fire case

Synopsis

വീട്ടിന് മുന്നിൽ വെച്ചിരുന്ന വിവേകിൻ്റെ ബുള്ളറ്റ് കത്തിച്ചത് രണ്ട് യുവതികളാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം: അഞ്ചലിൽ പൊലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ച കേസിൽ വഴിത്തിരിവ്. വീട്ടിന് മുന്നിൽ വെച്ചിരുന്ന വിവേകിൻ്റെ ബുള്ളറ്റ് കത്തിച്ചത് രണ്ട് യുവതികളാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു.

അതേസമയം, പൊലീസ് കസ്റ്റഡിയിലായ ആരതിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ചികിത്സയിൽ തുടരുകയാണ്. ബൈക്ക് കത്തിച്ചതിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്ലസ് ടു പരീക്ഷാഫലം ഇന്ന്; മന്ത്രി എന്‍ ഷംസുദ്ദീൻ പ്രഖ്യാപിക്കും, വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാം
​ഗൺമാൻമാർ യൂത്ത് കോൺ​ഗ്രസുകാരെ മർദിച്ച സംഭവം; സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യും