പൊലീസ് പടയോടെയിറങ്ങി അരിച്ചുപെറുക്കി, കൂട്ടിന് എക്സൈസുകാരും; വ്യാപക പരിശോധനയിൽ പെരുമ്പാവൂരിൽ 9 കേസെടുത്തു

Published : Feb 08, 2026, 08:11 PM IST
Perumbavur Police checking

Synopsis

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസും എക്സൈസും നടത്തിയ വ്യാപക പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു. പ്രശ്നപരിഹാരത്തിനായി നാട്ടുകാരെയും സംഘടനകളെയും ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കും

കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പൊലീസിൻ്റെയും എക്സൈസിൻ്റെയും വ്യാപക പരിശോധന. പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു. ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച മൂന്ന് സത്രീകളെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ മേൽനോട്ടത്തിൽ പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലോഡ്ജുകൾ, മാർക്കറ്റ്, ബസുകളിൽ പോലും പരിശോധന നടത്തി.

നൂറിലേറെ ഉദ്യോഗസ്ഥർ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഡോഗ്‌ സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കാളികളായി. പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നാട്ടുകാരെയും വിവിധ സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് ജാഗ്രത സമിതി രൂപീകരിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ തീരുമാനമായി. സമിതിയുടെ കൺവീനർ പെരുമ്പാവൂർ സബ് ഡിവിഷണൽ പോലീസ് ഓഫീസറും ജോയിന്റ് കൺവീനർ പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും ആയിരിക്കും.

വെങ്ങോല, വാഴക്കുളം പഞ്ചായത്ത് പെരുമ്പാവൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് മുൻസിപ്പൽ ചെയർമാൻ, അംഗങ്ങൾ, രാഷ്ട്രീയ-മത-സാമൂഹ്യ-സാംസ്ക്കാരിക സംഘടന ഭാരവാഹികർ, അതിഥിത്തൊഴിലാളി പ്രതിനിധികൾ എന്നിവർ ഭാരവാഹികളാണ്. തൊഴിലാളികളുടെ ഇടയിലുള്ള മയക്കുമരുന്ന് - മദ്യം, ലൈംഗിക കുറ്റകൃത്യങ്ങളടക്കം സമഗ്രമായി പഠിച്ച് അന്വേഷിച്ച്‌ നടപടിയെടുക്കും. തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും വിവര ശേഖരണം നടത്തും. ശക്തമായ ബോധവത്കരണം നടത്താനും തീരുമാനമുണ്ട്. അതിഥി തൊഴിലാളികളുടെ മക്കൾക്ക് മികച്ച പഠന സൗകര്യങ്ങൾ ലഭ്യമാക്കും. അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും നടത്തും. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന ലോഡ്‌ജുകൾക്കെതിരെ കർശന നടപടിയെടുക്കും. എല്ലാ മാസവും ആദ്യ ആഴ്ച പെരുമ്പാവൂർ സബ് ഡിവിഷണൽ പൊലീസ് ഓഫീസിൽ സമിതി യോഗം ചേരും. പ്രതിമാസ യോഗങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് പ്രവർത്തനങ്ങൾ വിപുലമാക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'2026 ൽ കോൺഗ്രസ് ജയിക്കില്ല, ലീഗ് ഒരുപക്ഷേ ജയിക്കുമായിരിക്കും', ജനങ്ങളെ വഞ്ചിക്കുന്ന രാജ്യത്തെ ഒരേയൊരു പാർട്ടി കോൺഗ്രസ്: രാജീവ് ചന്ദ്രശേഖർ
മാതാപിതാക്കളുടെ ബുദ്ധിമുട്ട് മനസിലാക്കിയ കുട്ടികളുടെ മറുപടി അധ്യാപകൻ്റെ മനസുമാറ്റി; ശേഷം 15 വർഷമായി സ്വന്തം ചെലവിൽ ഉല്ലാസയാത്രകൾ