ആലപ്പുഴ ഇരട്ടക്കൊല: സംഘർഷ സാധ്യതയെന്ന് ഇൻ്റലിജൻസ്, ആർഎസ്എസ് പ്രതിഷേധ ദിനം, സംയമനം പാലിക്കണമെന്ന് എസ്ഡിപിഐ

Web Desk   | Asianet News
Published : Jan 05, 2022, 01:23 AM IST
ആലപ്പുഴ ഇരട്ടക്കൊല: സംഘർഷ സാധ്യതയെന്ന് ഇൻ്റലിജൻസ്, ആർഎസ്എസ് പ്രതിഷേധ ദിനം, സംയമനം പാലിക്കണമെന്ന് എസ്ഡിപിഐ

Synopsis

ആലപ്പുഴ രൺജിത് വധത്തിന്റെ പശ്ചാത്തലത്തിൽ മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായി ആർഎസ്എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്

ആലപ്പുഴ: ആലപ്പുഴ ഇരട്ടക്കൊലകൾ ദിവസങ്ങൾ പിന്നിടുമ്പോഴും വലിയ തോതിൽ ചർച്ചയായി മാറുകയാണ്. ആലപ്പുഴ രൺജിത് വധത്തിന്റെ പശ്ചാത്തലത്തിൽ മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായി ആർഎസ്എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളിൽ  പൊതുയോഗങ്ങളുണ്ടാകില്ല. ഭീകരതയെ സംസ്ഥാന സർക്കാരും പൊലീസും പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആർ എസ് എസ് ആക്ഷേപം. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

ആലപ്പുഴ ഇരട്ടക്കൊല : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യത ? പൊലീസിന് ജാഗ്രതാ നിർദേശം

അതിനിടെ വരും ദിവസങ്ങളിൽ കേരളത്തിൽ സംഘർഷ സാധ്യതയെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി. സംസ്ഥാനത്താകെ വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് സംഘർഷങ്ങൾക്ക് കാരണമായേക്കുമെന്നുമാണ് ഇൻ്റലിജൻസ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്തിരുന്നു. ആലപ്പുഴയിലുണ്ടായ എസ്ഡിപിഐ - ബിജെപി നേതാക്കളുടെ രാഷ്ട്രീയ കൊലപാതകവും തുടര്‍ന്നുള്ള പൊലീസ് നടപടികളും യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പൊലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. ആലപ്പുഴ സംഭവത്തിലെ അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്നാണ് യോഗം വിലയിരുത്തിയത്. ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇരുവിഭാഗത്തിനുമിടയിൽ പ്രതിഷേധങ്ങളുണ്ടാകാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് പൊലീസ് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.

കലാപസാധ്യതയെന്ന ഇൻ്റലിജൻസ് റിപ്പോ‍ർട്ട് : സംയമനം പാലിക്കണമെന്ന് പ്രവർത്തകരോട് എസ് ഡിപിഐ

ആലപ്പുഴ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സംഘർഷ സാധ്യതയെന്ന ഇൻ്റലിജൻസ് മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തകർ സംയമനം പാലിക്കണമെന്ന് എസ്ഡിപിഐ നേതൃത്വം ആഹ്വാനം ചെയ്തു. കലാപംനടക്കുമെന്ന പ്രചാരണത്തിന് പിന്നിൽ ആർ.എസ്എസ് അജൻഡയാണെന്നും ഒരു കലാപത്തിനും എസ്ഡിപിഐ ശ്രമിക്കില്ലെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ ഹമീദ് പറഞ്ഞു. എസ്ഡിപിഐ മുന്നോട്ട് വയ്ക്കുന്നത് ഒരു ബന്ദൽ രാഷ്ട്രീയമാണെന്നും അതിനെ വളർത്തേണ്ടത് അക്രമത്തിലൂടെയല്ലെന്നും എസ്ഡിപിഐയെ പിശാചായി ചിത്രീകരക്കാൻ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ശ്രമിക്കുകയാണെന്നും ഹമീദ് കൂട്ടിച്ചേർത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പള്‍സര്‍ സുനിയും മാര്‍ട്ടിനും ശിക്ഷ അനുഭവിക്കേണ്ടത് 13 വര്‍ഷം, മണികണ്ഠനും വിജീഷും പതിനാറരക്കൊല്ലം, പ്രതികള്‍ക്ക് വിചാരണ തടവ് കുറച്ച് ശിക്ഷ
1500 പേജുകളുള്ള വിധി; മോതിരം അതിജീവിതയ്ക്ക് നല്‍കാൻ നിർദേശം, 'മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണം'