സ്വപ്ന സുരേഷിൻ്റെ വ്യാജസർട്ടിഫിക്കറ്റിൽ അന്വേഷണം തുടങ്ങി: പൊലീസ് മുംബൈയിലേക്ക്

Published : Feb 08, 2022, 11:59 AM IST
സ്വപ്ന സുരേഷിൻ്റെ വ്യാജസർട്ടിഫിക്കറ്റിൽ അന്വേഷണം തുടങ്ങി: പൊലീസ് മുംബൈയിലേക്ക്

Synopsis

അതേസമയം നിയമനവും വിദ്യാഭ്യാസയോഗ്യതയും സംബന്ധിച്ച് സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലുണ്ടായിട്ടും ശിവശങ്കറിനെതിരെ വ്യാജബിരുദ സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് അന്വേഷണം നടത്തിയിട്ടില്ല.

കൊച്ചി: സ്വപ്ന സുരേഷിൻ്റെ വ്യാജ സർട്ടിഫിക്കറ്റിൽ അന്വേഷണം തുടങ്ങി പൊലീസ്. തുടരന്വേഷണത്തിനായി പൊലീസ് മഹാരാഷ്ട്രയിലേക്ക് പോകും. സ്വപ്നം ബിരുദം നേടിയെന്ന് പറയുന്ന മഹാരാഷ്ട്രയിലെ അംബേദ്കർ സർവകലാശാലയിൽ നേരിട്ട് പോയി അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം. അതേസമയം നിയമനവും വിദ്യാഭ്യാസയോഗ്യതയും സംബന്ധിച്ച് സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലുണ്ടായിട്ടും ശിവശങ്കറിനെതിരെ വ്യാജബിരുദ സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് അന്വേഷണം നടത്തിയിട്ടില്ല. അതേസമയം പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യൽ സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് കിട്ടിയിട്ടില്ലെന്നും തൻ്റെ ഇമെയിലിന് സാങ്കേതിക പ്രശ്നമുണ്ടെന്നും സ്വപ്ന ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇഡി നോട്ടീസിനെപ്പറ്റി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിഷയത്തിൽ അന്വേഷണ ഏജൻസികളുമായി സഹകരിക്കും ഇ ഡി എന്തിനാണ് വിളിച്ചതെന്ന് അറിയില്ലെന്നും ഇഡി ചോദിക്കുന്ന  ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇപ്പോള്‍ അറസ്റ്റിലായവരല്ല ഉന്നതര്‍, എല്ലാവരും തമ്മിൽ ബന്ധമുണ്ട്'; വിഡി സതീശൻ
അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 'ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി'; ലേബർ കോഡിനെ വിമർശിച്ച് പ്രസംഗം