കർദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസ്: വൈദികരെ ഇന്ന് ചോദ്യം ചെയ്യും

By Web TeamFirst Published May 30, 2019, 9:25 AM IST
Highlights

ഫാദർ പോൾ തേലക്കാടും ഫാദർ ആന്റണി കല്ലൂക്കാരനും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും.

കൊച്ചി: കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസിൽ ഇന്ന് വൈദികരെ ചോദ്യം ചെയ്യും. കേസിൽ പ്രതികളായ ഫാ. പോൾ തേലക്കാട്, ഫാ. ആൻറണി കല്ലൂക്കാരാൻ എന്നിവർ ആലുവ ഡിവൈഎസ്പി ഓഫീസിൽ ഹാജരാകും. ഒരാഴ്ചത്തെ സമയമാണ് ചോദ്യം ചെയ്യലിന് കോടതി അനുവദിച്ചത്.

ഫാദർ പോൾ തേലക്കാടും ഫാദർ ആന്റണി കല്ലൂക്കാരനും മുന്‍കൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം ജില്ലാകോടതി തള്ളിയിരുന്നു. ഇരുവരും ആലുവ ഡിവൈഎസ്പി ഓഫീസിൽ അഭിഭാഷകർക്കൊപ്പമാണ് ചോദ്യം ചെയ്യലിന് ഹാജരാകുക. ഇന്ന് മുതൽ എഴു ദിവസത്തേക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കോടതി നിർദേശം.

വൈദികരെ ചോദ്യം ചെയ്യുന്ന സമയത്ത് പൊലീസ് അവശ്യപ്പെട്ടാൽ ഹാജരാകണമെന്ന് കേസിലെ മറ്റൊരു പ്രതിയായ ആദിത്യനും കോടതി നിർദേശം നല്‍കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ ആദിത്യന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

click me!