എൻ എം വിജയന്റെ ആത്മഹത്യ: എംഎൽഎ ഐസി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യുന്നു

Published : Jan 23, 2025, 01:09 PM ISTUpdated : Jan 23, 2025, 01:10 PM IST
എൻ എം വിജയന്റെ ആത്മഹത്യ: എംഎൽഎ ഐസി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യുന്നു

Synopsis

വയനാട് ഡിസിസിയിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. നീതിപൂർവ്വമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസി ബാലകൃഷ്ണൻ പ്രതികരിച്ചു

കൽപ്പറ്റ: എൻ എം വിജയന്റെ ആത്മഹത്യയിൽ പ്രേരണ കേസ് ചുമത്തപ്പെട്ട എംഎൽഎ ഐസി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യുന്നു. കൽപ്പറ്റ പുത്തൂർവയലിലെ ജില്ലാ ഹെഡ്ക്വാർട്ടർ ക്യാമ്പിലാണ് ചോദ്യം ചെയ്യൽ. ഇന്നുമുതൽ മൂന്നുദിവസം തുടർച്ചയായി എംഎൽഎയെ ചോദ്യം ചെയ്യാമെന്നാണ് കോടതി നിർദ്ദേശം. ചോദ്യം ചെയ്യലിനൊടുവിൽ ഐസി ബാലകൃഷ്ണനെ അന്വേഷണസംഘം അറസ്റ്റ് ചെയ്യാനാണ് സാധ്യത. എന്നാൽ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ആൾ ജാമ്യത്തിൽ വിട്ടയയ്ക്കും. കഴിഞ്ഞ മൂന്നുദിവസം ഡിസിസി പ്രസിഡൻറ് എൻ ഡി അപ്പച്ചനെയും മുൻ ട്രഷറർ കെ കെ ഗോപിനാഥനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.  വയനാട് ഡിസിസിയിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. നീതിപൂർവ്വമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസി ബാലകൃഷ്ണൻ പ്രതികരിച്ചു.

Asianet News Live

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K