കളമശ്ശേരി മെ‍ഡി.കോളേജിൽ ജീവനക്കാരുടെ അനാസ്ഥ: പൊലീസിൻ്റെ മൊഴിയെടുപ്പ് തുടരുന്നു

Published : Oct 31, 2020, 08:08 PM IST
കളമശ്ശേരി മെ‍ഡി.കോളേജിൽ ജീവനക്കാരുടെ അനാസ്ഥ: പൊലീസിൻ്റെ മൊഴിയെടുപ്പ് തുടരുന്നു

Synopsis

ചികിത്സ പിഴവ് കാരണം ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചുവെന്ന ആരോപണത്തിൽ ബന്ധുക്കളിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. 

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിൽ ജീവനക്കാരുടെ അനാസ്ഥയുമായി ബന്ധപ്പെട്ട പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ മൊഴിയെടുക്കൽ തുടരുന്നു.  

.ചികിത്സ പിഴവ് കാരണം ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചുവെന്ന ആരോപണത്തിൽ ബന്ധുക്കളിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെയും,ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരുടെയും മൊഴിയും രേഖപ്പെടുത്തി. 

നഴ്സിങ് ഓഫീസറുടെയും പലചികിത്സ വീഴ്ചകൾക്കും സാക്ഷിയായിരുന്നുവെന്ന് വെളിപ്പെടുത്തിയ ഡോ. നജ്മയുടെയും മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യസ സെപ്ഷ്യല്‍ ഓഫീസര്‍ ഹരികുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കൽ കോളജിലെത്തി മൊഴിയെടുക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹൈക്കോടതിയിൽ മീഡിയ റൂം തുറക്കാനുള്ള നീക്കം ഉപേക്ഷിച്ചു, അഭിഭാഷക അസോസിയേഷന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത എതിർപ്പിൽ തീരുമാനം
'വിസ്മയം എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചല്ലോ'; ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്ന് വി ഡി സതീശന്‍, സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലെന്നും വിമർശനം