ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്തു, നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്

Published : Aug 07, 2026, 03:54 PM IST
police register case against locals over protest at kumbla health centre

Synopsis

ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പൊലീസ് കേസ് എടുത്തു

കാസർകോട്: ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പൊലീസ് കേസ് എടുത്തു. കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഉണ്ടായ സംഭവത്തിലാണ് കേസ്. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതായിരുന്നു പ്രതിഷേധത്തിന് കാരണം. പുറത്തുള്ളപ്പോൾ ഒ പി രജിസ്ട്രേഷൻ നിർത്തിവെച്ചത് നാട്ടുകാർ ചോദ്യം ചെയ്തു. ഇതാണ് കേസെടുക്കുന്നതിന് കാരണമായത്. മൂന്ന് പേർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.

ആശുപത്രി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിലാണ് കേസെന്ന് പോലീസ് പറയുന്നു. ഈ മാസം രണ്ടിനാണ് സംഭവം. ഉച്ചയ്ക്ക് 12.4 ന് മൂന്നുപേർ ആശുപത്രിയിൽ എത്തി ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിർവാഹണം തടസപ്പെടുത്തിയെന്നും അശ്ലീല ഭാഷ പ്രയോഗിച്ചെന്നും സ്ത്രീകളായ രോഗികളിടെയും വനിതാ ജീവനക്കാരുടെയും അടക്കം വീഡിയോ പകർത്തിയെന്നും എഫ് ഐ ആറിൽ പറയുന്നു. കുമ്പള എസ് ഐ മനു പി വി സംഭവത്തിൽ അന്വേഷണം നടത്തും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി, പുതുക്കാട് മുപ്ലിയം റോഡില്‍ ഗര്‍ത്തം; ഗതാഗതവും കുടിവെള്ള വിതരണവും തടസപ്പെട്ടു
സമൂഹമാധ്യമങ്ങളിൽ സജീവമായി അർജുൻ ആയങ്കി, ഇൻസ്റ്റ​ഗ്രാമിൽ വെല്ലുവിളിച്ച് സ്റ്റോറികൾ, ആയങ്കിക്കായി സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം