അമ്പലവയൽ പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്; സ്റ്റേഷനിൽ കുഴഞ്ഞുവീണ യുവതിയുടെ മൊഴിയെടുത്തു

Published : Mar 29, 2026, 07:32 AM ISTUpdated : Mar 29, 2026, 08:20 AM IST
ambalavayal police

Synopsis

വയനാട് അമ്പലവയലിൽ യുവതിയുടെ പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. പീഡനത്തിന് ഇരയായ യുവതി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിയാണ് പൊലീസ് യുവതിയുടെ മൊഴി എടുത്തത്.

കല്‍പ്പറ്റ: വയനാട് അമ്പലവയലിൽ യുവതിയുടെ പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. പീഡനത്തിന് ഇരയായ യുവതി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിയാണ് പൊലീസ് യുവതിയുടെ മൊഴി എടുത്തത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ  യുവതി ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥനും മകനുമെതിരെയാണ് പൊലീസ് കേസെടുത്തത്. ബലാത്സംഗത്തിനും പീഡന ശ്രമത്തിനുമാണ് കേസ്. പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ കാത്തു നിർത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. പിന്നാലെയാണ് യുവതി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ രാത്രി 10 മണിയോടെയാണ് പെൺകുട്ടി അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. പീഡനത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും പൊലീസ് മോശമായി പെരുമാറിയെന്നാണ് പരാതി. പീഡനത്തിന് ഇരയായ 23കാരിയുടെ മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്ത് നിർത്തി. തുടർന്ന് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു. പുരുഷനായ പൊലീസുകാരനാണ് ഭീഷണിപ്പെടുത്തിയതെന്നാണ് കുടുംബം പറയുന്നത്.പൊലീസ് പെൺകുട്ടിയെ അഭയ കേന്ദ്രത്തിൽ ആക്കുകയായിരുന്നു. ഇന്ന് രാവിലെ കുടുംബം എത്തി സംസാരിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. പെൺകുട്ടി ജോലി ചെയ്ത വീട്ടിൽ നിന്നാണ് പീഡനം ഉണ്ടായത് എന്നാണ് പരാതി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വയനാട്ടിൽ വീട്ടുമുറ്റത്ത് വെച്ച് വയോധികയെ കാട്ടാന എടുത്തെറിഞ്ഞു, ഗുരുതര പരിക്കേറ്റ് ചികിത്സയിൽ
ജമാഅത്തെ ഇസ്ലാമിയുടെ പുതിയ കേരള അമീര്‍ ആണ് വിഡി സതീശൻ, സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ നിശബ്ദ തരംഗമെന്ന് എപി അബ്ദുള്ളക്കുട്ടി