ഇന്ന് ഓശാന ഞായർ; യേശുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓര്‍മയിൽ വിശ്വാസികൾ, ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകള്‍ തുടങ്ങി

Published : Mar 29, 2026, 06:48 AM ISTUpdated : Mar 29, 2026, 07:07 AM IST
palm sunday 2026

Synopsis

യേശുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓർമ പുതുക്കലുകളുമായി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഇതോടെ വിശുദ്ധവാരത്തിനും തുടക്കമാവുകയാണ്.സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായറിന്‍റെ പ്രത്യേക ചടങ്ങുകളും കുർബാനയും ആരംഭിച്ചു.

കൊച്ചി: യേശുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓർമ പുതുക്കലുകളുമായി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഇതോടെ വിശുദ്ധവാരത്തിനും തുടക്കമാവുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായറിന്‍റെ പ്രത്യേക ചടങ്ങുകളും കുർബാനയും ആരംഭിച്ചു. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം സെന്‍റ് ഫ്രാൻസിസ് കത്തീഡ്രലിൽ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.

യേശുവിനെ ഒലിവ് മരച്ചില്ലകള്‍ വീശി ജറുസലേമിൽ ജനസമൂഹം വരവേറ്റതിന്‍റെ ഓര്‍മ പുതുക്കുകയാണ് കുരുത്തോലപ്പെരുന്നാള്‍ ദിനത്തിൽ വിശ്വാസികള്‍. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും ഉള്‍പ്പെടെയുള്ള ശുശ്രൂഷകളാണ് വിവിധ ദേവാലയങ്ങളിൽ നടക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജമാഅത്തെ ഇസ്ലാമിയുടെ പുതിയ കേരള അമീര്‍ ആണ് വിഡി സതീശൻ, സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ നിശബ്ദ തരംഗമെന്ന് എപി അബ്ദുള്ളക്കുട്ടി
അപു ജോണ്‍ ജോസഫിന്‍റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവം; പിന്നിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് ആരോപണം