
മൂന്നാര്‍: ദേവികുളം മുൻ അഡീഷണല്‍ തഹസിൽദ്ദാർ രവീന്ദ്രനെതിരെ മൂന്നാർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വംശീയസ്പര്‍ധയും കലാപവും സൃഷ്ടിക്കുന്ന തരത്തില്‍ രവീന്ദ്രന്‍ പ്രസ്താവനകള്‍ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നാര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ വാർത്തസമ്മേളനത്തിനിടിയിലായിരുന്നു രവീന്ദ്രന്‍റെ വിവാദ പരാമർശം. മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശി ബിനു പാപ്പച്ചനാണ് രവീന്ദ്രനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. രവീന്ദ്രന്‍ പട്ടയങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ രവീന്ദ്രന്‍ ഒപ്പിട്ട നാല് പട്ടയങ്ങള്‍ മുന്‍ദേവികുളം സബ് കളക്ടര്‍ രേണു രാജ് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് രവീന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam