പീ​ഡന പരാതി; ഷിയാസ് കരീമിനെതിരെ കേസെടുത്തു, പരാതി നൽകിയത് പ്രവാസി വ്യവസായിയായ യുവതി

Published : Apr 27, 2026, 11:24 PM IST
Shiyas Kareem

Synopsis

പ്രണയം നടിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതിയുടെ ഷിയാസിനെതിരായ പരാതി.

തിരുവനന്തപുരം: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെയുള്ള ലൈംഗിക ചൂഷണ പരാതിയിൽ കേസെടുത്ത് പാലാരിവട്ടം പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനക്കും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. പ്രണയം നടിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതിയുടെ ഷിയാസിനെതിരായ പരാതി.

ഷിയാസ് കരീമിനെതിരെ ഇന്ന് രാവിലെയാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി കൊച്ചിയില്‍ താമസിക്കുന്ന ബിസിനസുകാരിയായ യുവതി പരാതിയുമായി പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. പരാതിയില്‍ ചൂണ്ടിക്കാട്ടുന്നതിങ്ങനെ- 2023 ജൂണിലാണ് ഷിയാസ് കരീമിനെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി. 2024 ൽ ഷിയാസിനൊപ്പം ലിവിംഗ് റിലേഷനിലായി. ആദ്യ ഘട്ടത്തില്‍ പലപ്പോഴായി 10 ലക്ഷം രൂപ ഷിയാസ് തന്‍റെ പക്കല്‍ നിന്ന് വാങ്ങിച്ചു. തന്‍റെ കുടുംബ സ്വത്ത് വിറ്റ കാര്യം അറിഞ്ഞതോടെ ജിം തുടങ്ങാനെന്ന പേരില്‍ 22 ലക്ഷം രൂപ പിന്നെയും വാങ്ങി. ജിം തുടങ്ങിയാല്‍ അതില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി. തന്നെ ആജീവനാന്തകാലം ഒപ്പം നിര്‍ത്താമെന്ന് വാഗ്ദാനം നല്‍കി.

അതിനിടെ ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് തന്‍റെ ഗര്‍ഭപാത്രം നീക്കിയപ്പോള്‍ ഷിയാസ് തനിക്ക് മറ്റൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞു. അതിനിടയിലും ലൈംഗിക ചൂഷണം തുടര്‍ന്നു. വിവാഹത്തിതായി വസ്ത്രങ്ങള്‍ എടുക്കാനും വിവാഹ സല്‍ക്കാരം നടത്താനുമെല്ലാം തന്‍റെ കയ്യില്‍ നിന്ന് ഷിയാസ് പണം വാങ്ങി. വിവാഹ ശേഷവും താനുമായി ഷിയാസ് അടുപ്പം തുടര്‍ന്നുവെന്നും ലൈംഗിക ചൂഷണം നടത്തിയെന്നും യുവതി വെളിപ്പെടുത്തുന്നു. കൊച്ചിയിലും കോഴിക്കോടും പല ഹോട്ടലുകളിലും താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായി. താന്‍ എതിര്‍ത്തതോടെ സുഹൃത്തുമായി തന്‍റെ കോഴിക്കോടുള്ള ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇതടക്കം ഷിയാസിനൊപ്പമുള്ള നഗ്നദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആകെ 49 ലക്ഷം രൂപ തട്ടിയെന്നും യുവതി പരാതിയിൽ പറയുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലീ​ഗിന്റെ കൈത്താങ്ങ്; 51 വീടുകളുടെ ​ഗൃഹപ്രവേശം നടന്നു, അടുത്ത ഘട്ടത്തിൽ 54 വീടുകൾ
മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനത്തിൽ സ്വിഫ്റ്റ് കാറിടിച്ച് അപകടം; കാറും ഡ്രൈവറും കസ്റ്റഡിയിൽ, മദ്യലഹരിയിൽ വാഹനമോടിച്ചതിന് കേസെടുക്കും