കോന്നിയിൽ 64കാരന് സൂര്യാഘാതമേറ്റു; മുഖത്തും കഴുത്തിലും കൈകളിലുമാണ് പൊള്ളൽ

Published : Apr 27, 2026, 09:15 PM IST
Sun

Synopsis

ഇലക്ട്രോണിക്സ് കടയിലെ ടെക്നീഷ്യനാണ് മുരളി. ഹോട്ടലിലേക്ക് നടന്നു പോകുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്.

പത്തനംതിട്ട: കോന്നിയിൽ 64കാരന് സൂര്യാഘാതമേറ്റു. കോന്നി മങ്ങാരം പുത്തൻവീട്ടിൽ മുരളി മോഹനാണ് ഇന്ന് കോന്നി ചന്തയ്ക്ക് സമീപം വെച്ച് സൂര്യാഘാതമേറ്റത്. മുഖം, കഴുത്ത്, കൈകൾ എന്നിവിടങ്ങളിലാണ് പൊള്ളലേറ്റത്. ഇലക്ട്രോണിക്സ് കടയിലെ ടെക്നീഷ്യനാണ് മുരളി. ഹോട്ടലിലേക്ക് നടന്നു പോകുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്. അതേസമയം സംസ്ഥാനത്ത് ചൂട് കൂടുകയാണ്. ലോക്ഡൗണിന് സമാനമായ ജാഗ്രത പകൽ സമയങ്ങളിൽ പാലിക്കണമെന്നാണ് നിർദ്ദേശം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മണ്ണാർക്കാട് വനംവകുപ്പ് ചെക്പോസ്റ്റ് കാർ ഇടിച്ചുതെറിപ്പിച്ച സംഭവം; പ്രതി പിടിയിൽ
ട്രെയിൻ യാത്രക്കാർക്ക് മുന്നറിയിപ്പ്; നിർമ്മാണ പ്രവർത്തികൾ മൂലം ട്രെയിൻ സർവീസുകളിൽ മാറ്റം