മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററുടെ ആത്മഹത്യ; ആരോപണവിധേയനായ പ്രജീവിനെതിരെ കേസെടുത്തു

Published : Jul 13, 2022, 10:58 PM IST
 മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററുടെ ആത്മഹത്യ; ആരോപണവിധേയനായ പ്രജീവിനെതിരെ കേസെടുത്തു

Synopsis

ആത്മഹത്യാ പ്രേരണാ കുറ്റമാണ് പ്രജീവിനെതിരെ ചുമത്തിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രജീവിനെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നു. 

പാലക്കാട്: മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്ത കേസില്‍ പ്രജീവിനെതിരെ പാലക്കാട് ടൌൺ നോർത്ത് പൊലീസ് കേസ് എടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റമാണ് പ്രജീവിനെതിരെ ചുമത്തിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രജീവിനെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നു. 

ഇതിന് പുറമെ ബന്ധുക്കളും  പ്രജീവിനെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ പ്രജീവ് ഒളിവിൽ പോയിരുന്നു.  കേസ് എടുത്ത സാഹചര്യത്തിൽ പ്രജീവ് കീഴടങ്ങാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഞായറാഴ്ച വൈകീട്ടാണ് ശരണ്യയെ വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രജീവ് തന്നെ പലരീതിയിൽ ഉപയോഗിച്ചു. ഒടുവിൽ താൻ മാത്രം കുറ്റക്കാരിയായി. പ്രജീവിനെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 

PREV
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു