
പത്തനംതിട്ട: പത്തനംതിട്ടയിലെ 13 വയസുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും താൽക്കാലികമായി വിട്ടയച്ചു. മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. പ്രായപൂർത്തിയാകാത്ത നാല് പേരെ അടക്കമാണ് പിടികൂടിയിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണം എന്നാണ് പൊലീസ് പറയുന്നത്. ആദ്യം പെൺകുട്ടി നൽകിയ മൊഴികളിലും പിന്നീട് നൽകിയ മൊഴികളിലും മാറ്റം ഉണ്ട്. സംഭവത്തിൽ രണ്ട് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ചൈൽഡ് ഹെൽപ് ലൈൻ വഴിയായിരുന്നു പോലീസിനു മൊഴി കിട്ടിയത്.
പെൺകുട്ടിയുടെ സഹോദരിയാണ് ചൂഷണത്തിനിരയായ കാര്യം സ്കൂൾ ടീച്ചറെ അറിയിക്കുന്നത്. ചൈൽഡ് ഹെൽപ് ലൈൻ കൗൺസിലിംഗ് വഴിയാണ് പീഡന വിവരം പുറത്ത് വരുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്കൂൾ ടീച്ചർ ആണ് ചൈൽഡ് ഹെൽപ്പ് ലൈനിൽ അറിയിച്ചത്. തുടർന്ന് നടത്തിയ കൗൺസിലിങ്ങിൽ 10 പേരുടെ പേരുകൾ പെൺകുട്ടി വെളിപ്പെടുത്തുകയാണ് ചെയ്തത്. സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലെ ശുചിമുറിയിലും വെച്ചാണ് പീഡനം നടന്നതെന്നാണ് മൊഴി. സഹപാഠിയായ പെൺകുട്ടിയും പോക്സോ കേസിൽ പ്രതിയാണ്. 13കാരിയെ ചൈൽഡ് ഹെൽപ് ലൈൻ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam