കൊഴിഞ്ഞാമ്പാറയിൽ KSRTC ഡ്രൈവറെ മർദ്ദിച്ച സംഭവം; യുവാക്കള്‍ പ്രദേശവാസികളാണെന്ന് പൊലീസ്; പ്രതികള്‍ ഒളിവില്‍

Published : Oct 22, 2022, 03:16 PM IST
കൊഴിഞ്ഞാമ്പാറയിൽ KSRTC ഡ്രൈവറെ മർദ്ദിച്ച സംഭവം; യുവാക്കള്‍ പ്രദേശവാസികളാണെന്ന് പൊലീസ്; പ്രതികള്‍ ഒളിവില്‍

Synopsis

കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവർ രാധാകൃഷ്ണനാണ് മർദ്ദനമേറ്റത്. ബസിന് കുറുകെ ബൈക്ക് നിർത്തി 2 യുവാക്കൾ മർദ്ദിക്കുകയായിരുന്നു. വൈകീട്ട് 7നാണ് സംഭവം.

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രദേശവാസികൾ തന്നെയാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവർ രാധാകൃഷ്ണനാണ് മർദ്ദനമേറ്റത്. ബസിന് കുറുകെ ബൈക്ക് നിർത്തി 2 യുവാക്കൾ മർദ്ദിക്കുകയായിരുന്നു. വൈകീട്ട് 7നാണ് സംഭവം. ഡ്രൈവർ രാധാകൃഷ്ണൻ കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. മർദ്ദിച്ചവരെ ആദ്യമായി കാണുകയാണെന്ന് ഇയാൾ പറയുന്നു. 

എന്തിനാണ് മർദ്ദിച്ചത് എന്നറിയില്ലെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന ബസിന്റെ ഡ്രൈവറായിരുന്നു രാധാകൃഷ്ണൻ.  കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിലേക്ക് ബസ് കയറുന്നതിന് മുമ്പാണ് സംഭവം. ഇവർ സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ യുവാക്കളെ മുൻപരിചയമില്ലെന്ന് രാധാകൃഷ്ണൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കേസായതോട് കൂടി യുവാക്കൾ ഒളിവിലാണ്. 

PREV
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ