
ബംഗളുരു : ബംഗളുരുവിൽ കൊല്ലപ്പെട്ട അസം യുവതി വ്ലോഗർ. മായ ഗോഗോയ് ബ്യൂട്ടി കെയർ വീഡിയോസ് പോസ്റ്റ് ചെയ്തിരുന്ന വ്ലോഗറാണ്. അസം ഗുവാഹത്തിയിലെ കൈലാഷ് നഗർ സ്വദേശിനിയാണ്.
കൊലപ്പെടുത്തിയ മലയാളി യുവാവ് ആരവ് ഹനോയ് കണ്ണൂർ തോട്ടട സ്വദേശിയാണ്. ബംഗളുരുവിലെ ലീപ് സ്‌കോളർ ഓവർസീസ് എന്ന വിദേശ പഠന കൺസൾട്ടൻസിയിൽ സ്റ്റുഡന്റ് കൗൺസിലർ ആയി ജോലി ചെയ്ത് വരികയായിരുന്നു. രണ്ട് ദിവസം ആരവ് യുവതിയുടെ മൃതദേഹമുള്ള മുറിയിൽ കഴിഞ്ഞു. ഇന്ന് രാവിലെയാണ് അപ്പാർട്മെന്റിൽ നിന്ന് പോയത്. ഇയാൾ ബംഗ്ളുരു നഗരം വിട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ആരവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും കണ്ണൂർ തോട്ടടയിൽ ഇവരുടെ കുടുംബവുമായി ബന്ധമുള്ളവരിൽ നിന്നും ബംഗളുരു പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam