
ചന്ദ്രഗിരി: കാസർകോട് യുവതിയെ കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയതായി സംശയം. ചന്ദ്രഗിരി പുഴയിൽ തെക്കിൽ പാലത്തിനോട് ചേർന്ന് യുവതിയെ കെട്ടിതാഴ്ത്തിയെന്ന സൂചനയെത്തുടർന്ന് പൊലീസ് തെരച്ചിൽ നടത്തുകയാണ്. യുവതിയെ ഭർത്താവ് തന്നെ കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയെന്നാണ് പൊലീസിന്റെ സംശയം.
കഴിഞ്ഞ മാസം 19 മുതൽ ഭാര്യയെ കാണാനില്ലെന്ന് വിദ്യാനഗർ സ്വദേശി സില്‍ജോ ജോൺ പരാതി നൽകിയിരുന്നു. തുടർന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പൊലീസ് സില്‍ജോണിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ സൂചനകൾ ലഭിച്ചത്. ആലപ്പുഴ സ്വദേശി പ്രമീളയെ കാണാതായത്.
പൊലീസും മുങ്ങൽ വിദഗ്ധരും ഫയർഫോഴ്സും സംയുക്തമായി ചേർന്നാണ് പുഴയിൽ പരിശോധന നടത്തുന്നത്. അതേസമയം എത് സാഹചര്യത്തിലാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam