'പൊലീസ് ആത്മസംയമനം പാലിച്ചു, കടന്നാക്രമിച്ചു, വി.ഡി സതീശന്റെ നേതൃത്വത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു': ഗോവിന്ദൻ

Published : Dec 20, 2023, 05:44 PM ISTUpdated : Dec 20, 2023, 05:49 PM IST
'പൊലീസ് ആത്മസംയമനം പാലിച്ചു, കടന്നാക്രമിച്ചു, വി.ഡി സതീശന്റെ നേതൃത്വത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു': ഗോവിന്ദൻ

Synopsis

ഒരു സംഘർഷവും ഉണ്ടായിട്ടില്ല. പൊലീസിന് നേരെയുള്ള കടന്നാക്രമം മാത്രമാണ് നടന്നത്. ജനാധിപത്യ വിരുദ്ധ നിലപാടാണത്. പൊലീസ് നല്ല ആത്മസംയമനം പാലിച്ചുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

തിരുവനന്തപുരം: വി.ഡി സതീശന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു സംഘർഷവും ഉണ്ടായിട്ടില്ല. പൊലീസിന് നേരെയുള്ള കടന്നാക്രമം മാത്രമാണ് നടന്നത്. ജനാധിപത്യ വിരുദ്ധ നിലപാടാണത്. പൊലീസ് നല്ല ആത്മസംയമനം പാലിച്ചുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

അതിനിടെ, തിരുവനന്തപുരത്ത് യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ വനിതാ പ്രവർത്തകരുടെ വസ്ത്രം പൊലീല് വലിച്ചുകീറിയെന്ന് കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. വനിതാ പ്രവർത്തകർക്കെതിരെ അതിക്രമം അഴിച്ചുവിട്ട ഈ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അകാരണമായി മർദിച്ചു. തിരിച്ചടിക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് അപ്പോഴത്തെ വികാരം കൊണ്ടാണ്. സമരത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഒന്നിച്ചു നിന്ന് സമരം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലുള്ള സംഘർഷം ഡിസിസി മുന്നിലേക്കും വ്യാപിച്ചിരുന്നു. നിലവിൽ ഡിസിസി ഓഫീസിന് മുന്നിൽ നിന്ന് പ്രവർത്തകർ പിരിഞ്ഞുപോയിത്തുടങ്ങി. 

'വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചുകീറി, പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം': രമേശ്‌ ചെന്നിത്തല

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ