അടച്ചുപൂട്ടൽ നടപ്പാക്കാൻ കർശന നടപടിയുമായി പൊലീസ്; ഐജിമാർ ഉൾപ്പെടെ രംഗത്ത്

By Web TeamFirst Published Mar 23, 2020, 10:17 PM IST
Highlights

ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടൽ നടപ്പാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി  ലോക്നാഥ് ബെഹ്റ.

തിരുവനന്തപുരം: സംസ്ഥാനത്ത് പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച  സാഹചര്യത്തിൽ കർശന നടപടികളുമായി പൊലീസ്. അടച്ചുപൂട്ടൽ സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാൻ ഐ ജിമാർ, ഡി ഐ ജിമാർ,  ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ അഞ്ചു മണി മുതൽ ശക്തമായ പൊലീസ് സന്നാഹം നിരത്തുകളിൽ ഉണ്ടാകും. 

ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടൽ നടപ്പാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി  ലോക്നാഥ് ബെഹ്റ അറിയിച്ചു. മതിയായ കാരണം ഇല്ലാതെ യാത്രചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും. 

അവശ്യസർവീസ് ആയി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇത്തരം ആൾക്കാർക്ക് പൊലീസ് പ്രത്യേക പാസ് നൽകും. പാസ് കൈവശം ഇല്ലാത്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

click me!